തിരുവനന്തപുരം: പ്രളയകാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് മിസോറാം ഗവര്‍ണറും ബി.ജെ.പി നേതാവുമായ കുമ്മനം രാജശേഖരന്‍. പ്രളയകാലത്തെ സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്ന് കുമ്മനം പറഞ്ഞു. സമാനതകളില്ലാത്ത പ്രളയകാലത്ത് സര്‍ക്കാരിനൊപ്പം രംഗത്തിറങ്ങിയ ജില്ലാഭരണകൂടങ്ങളുടേയും സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനം മാതൃകാപരമാണെന്നും കുമ്മനം പറഞ്ഞു.
മാനന്തവാടി രൂപത പ്രളയ ദുരിതാശ്വാസ പദ്ധതിയുടേയും കാരിത്താസ് ഇന്ത്യ സമഗ്ര പ്രളയ പുനരധിവാസ പദ്ധതിയുടേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കുമ്മനം. വയനാട് കേരളത്തിലെ അതീവ പാരിസ്ഥിതിക പ്രാധാന്യം അര്‍ഹിക്കുന്ന ഭൂപ്രകൃതിയാണ്. വയനാടിന്റെ വികസന ആവശ്യങ്ങളില്‍ തന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നും കുമ്മനം പറഞ്ഞു. യുണിസെഫു, വികാസപീഡിയയും ചേര്‍ന്ന് നടത്തിയ പ്രളയ പുനരധിവാസവും ഉയര്‍ന്നുവരുന്ന ആവശ്യങ്ങളും എന്ന വിഷയത്തില്‍ നടന്ന ഏകദിന ശില്‍പ്പശാലയും കുമ്മനം ഉദ്ഘാടനം ചെയ്തു.
from mangalam.com http://bit.ly/2SvovcB
via IFTTT
No comments:
Post a Comment