ശോഭന ജോര്‍ജിനെതിരേ മോഹന്‍ലാല്‍: 50 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

ശോഭന ജോര്‍ജിനെതിരേ മോഹന്‍ലാല്‍: 50 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി

തിരുവനന്തപുരം: സംസ്ഥാന ഖാദി ബോർഡിനെതിരേ50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്നടൻ മോഹൻലാൽ വക്കീൽ നോട്ടീസയച്ചു. പൊതുജന മധ്യത്തിൽ തനിക്കെതിരേ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭന ജോർജ്ജിനെതിരേയാണ് ലാൽ വക്കീൽ നോട്ടീസയച്ചത്. തനിക്കെതിരേ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ശോഭന ജോർജ് മാപ്പ് പറയണമെന്നും മുൻനിര പത്രങ്ങളിലും ചാനലുകളിലും മാപ്പ് അപേക്ഷ നൽകാൻ തയ്യാറാകണമെന്നും ലാൽ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ അമ്പത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തിൽ മോഹൻലാൽ അഭിനയിച്ചതോടെയാണു വിവാദങ്ങളുടെ തുടക്കം. പരസ്യത്തിൽ മോഹൻലാൽ ചർക്കയിൽ നൂൽ നൂൽക്കുന്ന രംഗത്തിൽ അഭിനയിച്ചിരുന്നു. ഇതിനെതിരേ ഖാദി ബോർഡ് നോട്ടീസ് അയച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തിന്റെ ഉത്പന്നത്തിനു ഖാദിയുമായി ബന്ധമില്ലെന്നും ഈ പരസ്യത്തിൽ മോഹൻലാൽ അഭിനയിക്കുന്നതു ഖാദിബോർഡിനു നഷ്ടവും സ്വകാര്യ സ്ഥാപനത്തിനു ലാഭവും ഉണ്ടാക്കുമെന്നും വിലയിരുത്തി പരസ്യം പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. തുടർന്ന് സ്വകാര്യ സ്ഥാപനം പരസ്യം പിൻവലിച്ചു. മാസങ്ങൾക്കു ശേഷമാണു മോഹൻലാലിന്റെ വക്കീൽ നോട്ടിസ് ഖാദി ബോർഡിനു ലഭിക്കുന്നത്. വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടേി പൊതുജനമധ്യത്തിൽ തന്നെ അപമാനിച്ചെന്ന് നോട്ടീസിൽ മോഹൻലാൽ വ്യക്തമാക്കുന്നു. വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടുമെന്ന് ശോഭന ജോർജ് പറഞ്ഞു. 50 കോടി നൽകാനുള്ള ശേഷി ഖാദി ബോർഡിനില്ല. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിനു വക്കീൽ നോട്ടിസ് അയച്ചെങ്കിലും മോഹൻലാലിന് അഭ്യർഥനയുടെ രൂപത്തിലാണു നോട്ടിസ് അയച്ചതെന്ന് ശോഭന ജോർജ് പറയുന്നു.


from mathrubhumi.latestnews.rssfeed http://bit.ly/2tlrwgs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages