ഗാന്ധിനഗർ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ ഗുജറാത്തിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ചുംബനം നൽകി പാർട്ടി പ്രവർത്തക. വൽസാദിൽ റാലിയിൽ പങ്കെടുക്കാൻ രാഹുൽ എത്തിയപ്പോഴായിരുന്നു സംഭവം. പ്രവർത്തക രാഹുലിനെ ചുംബിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ എ എൻ ഐ പങ്കുവെച്ചിട്ടുണ്ട്. രാഹുലിനെ മാലയണിയിക്കാനായി കുറച്ച് സ്ത്രീകൾ വേദിയിലേക്ക് എത്തിയിരുന്നു. ഇവരിൽ ഒരാളാണ് രാഹുലിനെ ചുംബിച്ചത്. ശേഷം സ്ത്രീകൾ രാഹുലിനെ മാലയണിയിക്കുന്നതും വീഡിയോയിൽ കാണാം. ജൻ ആക്രോശ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഗുജറാത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനാണ് രാഹുൽ എത്തിയിട്ടുള്ളത്. വൽസാദിലെ വൻരാജ് ആർട്സ് ആൻഡ് കൊമേഴ്സ് കോളേജ് ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നത്. #WATCH A woman kisses Congress President Rahul Gandhi during a rally in Valsad, #Gujarat pic.twitter.com/RqIviTAvZ9 — ANI (@ANI) February 14, 2019 content highlights: women party worker kisses rahul gandhi at gujarat
from mathrubhumi.latestnews.rssfeed http://bit.ly/2WX0tG1
via
IFTTT
No comments:
Post a Comment