കാസര്‍കോട് ഇരട്ടക്കൊലപാതകം: പ്രതികള്‍ എത്തിയത് മഹീന്ദ്ര സൈലോ കാറില്‍, കൃത്യം നടത്തിയത് മൂന്നുപേര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

കാസര്‍കോട് ഇരട്ടക്കൊലപാതകം: പ്രതികള്‍ എത്തിയത് മഹീന്ദ്ര സൈലോ കാറില്‍, കൃത്യം നടത്തിയത് മൂന്നുപേര്‍

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം തിരിച്ചറിഞ്ഞു. കാസർകോട് രജിസ്ട്രേഷനിലുള്ള മഹീന്ദ്ര സൈലോ വാഹനത്തിലാണ് അക്രമിസംഘം കൊലപാതകത്തിന് എത്തിയതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഈ വാഹനം കാസർകോട് പാക്കത്തിന് സമീപത്തുനിന്ന് സംശയാസ്പദമായ നിലയിൽ കണ്ടെത്തി. അക്രമിസംഘത്തിൽ മൂന്നുപേരുണ്ടായിരുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയത് മൂന്നംഗസംഘം തന്നെയാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കാസർകോടിന് പുറത്തുനിന്നെത്തിയ സംഘം ഇവിടെനിന്നുള്ള വാഹനം ഉപയോഗിച്ചത് പ്രതികൾക്ക് പ്രാദേശികസഹായം ലഭിച്ചുവെന്നതിനും തെളിവാണ്. അതിനിടെ പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേർ നിലവിൽ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഇവരിൽ ചിലരുടെ അറസ്റ്റ് ചൊവ്വാഴ്ച വൈകീട്ടോടെ രേഖപ്പെടുത്തിയേക്കും. നേരത്തെ സി.പി.എം. പെരിയ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തതും കൃത്യം നിർവഹിക്കാൻ പുറത്തുനിന്ന് ആളുകളെ എത്തിച്ചതും പീതാംബരനാണെന്നാണ് വിവരം. Content Highlights:kasargod double murder case; police identified the vehicle which is used by murderers


from mathrubhumi.latestnews.rssfeed http://bit.ly/2Gxsj6z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages