വിവാഹസല്‍ക്കാരം ഒഴിവാക്കി;കൃപേഷിന്റെ സഹോദരിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ ചെന്നിത്തലയുടെ മകന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

വിവാഹസല്‍ക്കാരം ഒഴിവാക്കി;കൃപേഷിന്റെ സഹോദരിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ ചെന്നിത്തലയുടെ മകന്‍

തിരുവനന്തപുരം:കാസർകോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയുടെ വിവാഹം നടത്തിക്കൊടുക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രോഹിത്തും ഭാര്യ ശ്രീജയും. വിവാഹസൽക്കാര ചടങ്ങ് ഒഴിവാക്കി, ആ തുക കൂടി പ്രയോജനപ്പെടുത്തി കൃഷ്ണപ്രിയയുടെ വിവാഹം നടത്തിക്കൊടുക്കാനാണ് രോഹിത്തിന്റെയും ശ്രീജയുടെയും തീരുമാനമെന്ന് രമേശ് ചെന്നിത്തല പത്രക്കുറിപ്പിൽ അറിയിച്ചു. ഫെബ്രുവരി പതിനേഴിനാണ് ഡോ. രോഹിത്തും ഡോ. ശ്രീജയും വിവാഹിതരായത്. ഞായറാഴ്ച രാത്രിയാണ് കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്തും കൃപേഷും കൊല്ലപ്പെട്ടത്. ഈ പശ്ചാത്തലത്തിൽ മകന്റെ വിവാഹത്തോടനുബന്ധിച്ച് 21 ന് തിരുവനന്തപുരം ഗിരിദീപം ഓഡിറ്റോറിയത്തിലും 23 ന് ഹരിപ്പാട് ബോയിസ് ഹയർ സെക്കണ്ടറി സ്കൂളിലും വച്ച് നടത്താനിരുന്ന സ്വീകരണച്ചടങ്ങുകൾ വേണ്ടെന്നു വെച്ചതായും ചെന്നിത്തല അറിയിച്ചിട്ടുണ്ട്. content highlights: Chennithala cancels sons wedding reception, Offers financial help for wedding of Kripeshs sister, ramesh chennithala


from mathrubhumi.latestnews.rssfeed http://bit.ly/2SXYpyk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages