കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ആദ്യകാല ഗവേഷകരിൽ ഒരാളും, ഗ്ലോബൽ വാമിങ് (ആഗോളതാപനം) എന്ന പ്രയോഗം ആദ്യം നടത്തിയ ഭൗമശാസ്ത്രജ്ഞനുമായ വാലസ് ബ്രോക്കർ (87) അന്തരിച്ചു. മനുഷ്യന്റെ ഇടപെടൽ മൂലം ഭൂമിക്ക് സംഭവിക്കുന്ന കാലാവസ്ഥാമാറ്റത്തെ പറ്റി ആദ്യം മുന്നറിയിപ്പ് നൽകിയ ഗവേഷകരിൽ ബ്രക്കറും ഉൾപ്പെടുന്നു. യു.എസിൽ കൊളംബിയ സർവകലാശാലയിലെ എർത്ത് ആൻഡ് എൺവിരോൺമെന്റൽ വകുപ്പിൽ പ്രൊഫസറായിരുന്നു അദ്ദേഹം. അന്തരീക്ഷത്തിൽ കാർബൺഡയോക്സൈഡിന്റെ സാന്ദ്രത ഏറുന്നതു മൂലം, ഭൗമതാപനില വർധിക്കുമെന്ന് 1975-ൽ ക്ലൈമറ്റ് ചേഞ്ച്: ആർ വി ഓൺ ദി ബ്രിങ്ക് ഓഫ് എ പ്രൊനൗൺസ്ഡ് ഗ്ലോബൽ വാമിങ് (Climatic Change: Are We on the Brink of a Pronounced Global Warming?) എന്ന പ്രബന്ധത്തിൽ ബ്രോക്കർ വിശദീകരിച്ചു. ഗ്ലോബൽ വാമിങ് (Global Warming) എന്ന പ്രയോഗം അങ്ങനെയാണ് ശാസ്ത്രപദങ്ങളുടെ കൂട്ടത്തിലെത്തിയത്. കാലാവസ്ഥാ വ്യതിയാനത്തിൽ സമുദ്രങ്ങളുടെ പങ്ക് പഠിക്കുന്നതിനാണ് ബ്രോക്കർ അധികവും പരിശ്രമിച്ചത്. ഭൂമിയുടെ ചരിത്രത്തിലുടനീളം കാലാവസ്ഥയുടെ മാറ്റം പഠിക്കാൻ അദ്ദേഹം ശ്രമിച്ചു. ആഗോളതാപനത്തിന് കാരണമാകുന്നഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താൻ 1970-കളിൽ തന്നെ അദ്ദേഹം ആവശ്യപ്പെട്ടു. ഭൗമതാപനില ഏതാനും ഡിഗ്രി വർധിച്ചാൽ തന്നെ അതുണ്ടാക്കുന്ന അപകടങ്ങൾ വലുതായിരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. വെറിപിടിച്ച ഒരു വന്യമൃഗത്തെപ്പോലെയാണ് കാലാവസ്ഥാ സംവിധാനം. നമ്മളതിനെ കമ്പിട്ടു കുത്തി പ്രകോപിപ്പിക്കുന്നു-ടൈംസിന് മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ ബ്രോക്കർ പറഞ്ഞു. സമുദ്രങ്ങൾക്കടിയിലെ ജലപ്രവാഹങ്ങളെ പരസ്പരം ബന്ധിപ്പിച്ച് മനസിലാക്കാൻ സഹായിക്കുന്ന് കൺവെയർ ബെൽറ്റ് (conveyor belt) ആശയം വികസിപ്പിച്ചത് ബ്രോക്കർ ആണ്. 1931-ൽ ഷിക്കാഗോയിൽ ജനിച്ച ബ്രോക്കർ, കൊളംബിയ സർവകലാശാലയിൽ നിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്. ഭൗമശാസ്ത്രത്തിൽ 1958-ൽ അദ്ദേഹം ഡോക്ടറേറ്റ് എടുത്തു. അതിനടുത്ത വർഷം കൊളംബിയയിൽ അധ്യാപകനായി പ്രവർത്തനം ആരംഭിച്ചു. യു.എസ്. നാഷണൽ മെഡൽ ഓഫ് സയൻസ് ഉൾപ്പടെ ഒട്ടേറെ ബഹുമതികൾ ബ്രോക്കർക്ക് ലഭിച്ചു. ഹാർവാഡ്, കേംബ്രിഡ്ജ്, ഓക്സ്ഫഡ് ഉൾപ്പടെ ഒട്ടേറെ യൂണിവേഴ്സിറ്റികൾ അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. Content Highlights:Wallace Broecker, Climate Scientist, Global Warming, Climate Change
from mathrubhumi.latestnews.rssfeed http://bit.ly/2SZcBHs
via
IFTTT
No comments:
Post a Comment