ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ ഇന്ത്യന്‍ വംശജന്‍ ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ആത്ഹമത്യ ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ ആറു മണിയോടെയാണ് ഷുഗര്‍ ലാന്‍ഡിലെ ഇവരുടെ വീട്ടില്‍ നിന്നും പോലീസിന് സന്ദേശമെത്തിയത്.
ശ്രീനിവാസ് നകിരെകാന്തി (51), ഭാര്യ ശാന്തി നകിരേകാന്ത് എന്നിവരാണ് മരിച്ചത്. ഷുഗര്‍ ലാന്‍ഡിലെ അപ്പാര്‍ട്ടമെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. തലയില്‍ വെടിയേറ്റ നിലയിലായിരുന്നു ശാന്തി നകിരെകാന്തിയുടെ മൃതദേഹം. നെഞ്ചില്‍ വെടിയേറ്റാണ് ശ്രീനീവാസ് മരിച്ചിരിക്കുന്നത്. സമീപത്തുതന്നെ ചെറിയ കൈതോക്കും കണ്ടെത്തി.
സംഭവം നടക്കുമ്പോള്‍ ഇവരുടെ 16കാരിയായ മകള്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. പിതാവ് മുറിയില്‍ നിന്ന് പുറത്തിറങ്ങുന്നില്ലെന്ന് കാണിച്ചാണ് മകള്‍ പോലീസിനെ വിളിച്ചത്. ഇവര്‍ക്ക് 21 വയസ്സുള്ള മകന്‍ കൂടിയുണ്ട്. സംഭവ സമയത്ത് മകന്‍ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലായിരുന്നു.
അതേസമയം, ഇവര്‍ക്കിടയില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. ഹൂസ്റ്റണില്‍ ഒരു എനര്‍ജി കമ്പനി ഡയറക്ടറാണ് ശ്രീനിവാസ്, കമ്പ്യൂട്ടര്‍ പ്രൊഗ്രാമറാണ് ശാന്തി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇവര്‍ പങ്കെടുത്തിരുന്നു. മരണവാര്‍ത്ത സുഹൃത്തുക്കളെ ഞെട്ടിച്ചിരിക്കുകയാണ്. മരണകാരണം അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
from mangalam.com http://bit.ly/2tu2sEg
via IFTTT
No comments:
Post a Comment