പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ തിരിച്ചടിച്ചു; അതിര്‍ത്തിക്കപ്പുറത്തെ തീവ്രവാദി ക്യാമ്പുകള്‍ തകര്‍ത്തു 12 മിറാഷ് വിമാനങ്ങള്‍ വര്‍ഷിച്ചത് 1000 കിലോ ബോംബ്
ന്യൂഡല്‍ഹി: പുല്‍വാമാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ അതിര്‍ത്തിയിലെ ഭീകരാക്രമണ ക്യാമ്പുകളില്‍ ശക്തമായ ആക്രമണം നടത്തി. മിറാഷ് വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തതെന്നും 1000 കിലോ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചെന്നാണ് വിവരം. 12 മിറാഷ് വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കാളികളായതെന്നാണ് സൂചന.
[IMG]
ട്രംപ്-കിം രണ്ടാം കൂടിക്കാഴ്ച ഈ ആഴ്ച; കിം ജോങ് ഉന്‍ വിയറ്റ്‌നാമിലെത്തി; ട്രംപ് ഇന്നെത്തും
ഹനോയ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം കൂടിക്കാഴ്ച ഈ ആഴ്ച അവസാനം വിയറ്റ്‌നാമില്‍ നടക്കും. ഇതിനു മുന്നോടിയായി കിം വിയറ്റ്‌നാമിലെത്തി. ട്രംപ് ചൊവ്വാഴ്ച വിയറ്റ്‌നാമില്‍ എത്തിയ ശേഷമായിരിക്കും കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വ്യക്തമാകൂ.
[IMG]
രാജ്യം സുരക്ഷിത കരങ്ങളില്‍, ഒരിക്കലും തലകുനിക്കാന്‍ അനുവദിക്കില്ല: പ്രധാനമന്ത്രി
ജയ്പൂര്‍: രാജ്യം സുരക്ഷിത കരങ്ങളിലാണെന്നും തല കുനിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. പാകിസ്താനിലെ ഭീകരതാവളങ്ങളില്‍ വ്യോമസേനയുടെ ആക്രമണത്തിനു ശേഷം പ്രധാനമന്ത്രി നടത്തിയ ആദ്യ പ്രതികരണമാണിത്. രാജസ്ഥാനിലെ ചുരുവില്‍ മുന്‍ സൈനികരുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
[IMG]
അയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് സാധ്യത തേടി സുപ്രീം കോടതി
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ച വേണമെന്ന് സുപ്രീം കോടതി. കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് മാര്‍ച്ച് 5ന് ഉത്തരവ് നല്‍കുമെന്നും സുപ്രീം കോടതി അറിയിച്ചു. യു.പി സര്‍ക്കാര്‍ തയ്യാറാക്കിയ രേഖകളുടെ പരിഭാഷയെച്ചൊല്ലി രാം ജന്മഭൂമി ന്യാസിന്റെയും സുന്നി വഖഫ് ബോര്‍ഡിന്റെയും അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് മധ്യസ്ഥ ചര്‍ച്ച ആലോചനയിലുണ്ടെന്ന് ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കിയത്.
[IMG]
ബാലപീഡനം: ഓസ്‌ട്രേലിയന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്‍ കുറ്റക്കാരന്‍; ശിക്ഷാവിധി നാളെ
സിഡ്‌നി: ബാലപീഡകര്‍ക്കെതിരെ കടുത്ത നടപടിക്ക് വത്തിക്കാനില്‍ ചേര്‍ന്ന പ്രത്യേക സിനധ് തീരുമാനിച്ചതിനു കത്തോലിക്കാ സഭയിലെ ഒരു കര്‍ദ്ദിനാള്‍ ശിക്ഷാവിധി ഏറ്റുവാങ്ങുന്നു. ഗായക സംഘത്തിലെ രണ്ട് ബാലന്മാരെ പീഡിപ്പിച്ച കേസില്‍ ഓസ്‌ട്രേലിയന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്‍ (77) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. ഇദ്ദേഹത്തെ കോടതി ഡിസംബറില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതാണെങ്കിലും നിയമപരമായ ചില കാരണങ്ങളാല്‍ വാര്‍ത്ത പുറത്തുവിടുന്നത് വൈകിപ്പിക്കുകയായിരുന്നു.
from mangalam.com https://ift.tt/2GKFelL
via IFTTT
No comments:
Post a Comment