അയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ച വേണമെന്ന് സുപ്രീം കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

അയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ച വേണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ച വേണമെന്ന് സുപ്രീം കോടതി. കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് മാര്‍ച്ച് 5ന് ഉത്തരവ് നല്‍കുമെന്നും സുപ്രീം കോടതി അറിയിച്ചു. യു.പി സര്‍ക്കാര്‍ തയ്യാറാക്കിയ രേഖകളുടെ പരിഭാഷയെച്ചൊല്ലി രാം ജന്മഭൂമി ന്യാസിന്റെയും സുന്നി വഖഫ് ബോര്‍ഡിന്റെയും അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് മധ്യസ്ഥ ചര്‍ച്ച ആലോചനയിലുണ്ടെന്ന് ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കിയത്.

മധ്യസ്ഥ ചര്‍ച്ചയെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടതാണെന്ന് പറഞ്ഞ സുപ്രീം കോടതി, ചര്‍ച്ചയ്ക്ക് അവസാന അവസരം നല്‍കുകയാണെന്നും വ്യക്തമാക്കി. അതേസമയം മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടതാണെന്ന് സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ അഭിഭാഷകന്‍ രാജീവ് ധവാന്‍ മറുപടി നല്‍കിയത്. എന്നാല്‍ സുപ്രീം കോടതി മുഖേന മധ്യസ്ഥ ചര്‍ച്ച നടന്നിട്ടില്ലെന്നും ഇക്കാര്യം കോടതി ആലോചിക്കുകയാണെന്നും ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു.

രാമക്ഷേത്രം അയോധ്യയില്‍ നിലനിന്നിരുന്നുവെന്ന് അവശകാപ്പെടുന്ന ചരിത്രരേഖകളുടെ പരിഭാഷയുടെ കൃത്യതയും വ്യക്തതയും പരിശോധിക്കണമെന്ന് സുന്നി അഭിഭാഷകന്‍ താജീവ് ധവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് തയ്യാറാക്കിയ പരിഭാഷയെക്കുറിച്ച് ഇപ്പോള്‍ സംശയം ഉന്നയിക്കുന്നത് ശരിയല്ലെന്ന് രാം ജന്മഭൂമി ന്യാസ് അഭിഭാഷകന്‍ സി.എസ് വൈദ്യനാഥന്‍ വാദിച്ചു.

തര്‍ക്കമുണ്ടെങ്കില്‍ വാദം കേള്‍ക്കല്‍ നീളുമെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. പരിഭാഷയുടെ പരിശോധനയ്ക്ക് എത്ര സമയം വേണമെന്ന് കോടതി ചോദിച്ചു. 8-12 ആഴ്ച വരെ വേണമെന്നായിരുന്നു സുന്നി ബോര്‍ഡിന്റെ മറുപടി.



from mangalam.com https://ift.tt/2SYmRjT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages