ഇന്ത്യ പ്രയോഗിച്ചത് ആറ് ബോംബുകള്‍... തകര്‍ന്നടിഞ്ഞ ഭീകര താവളങ്ങളിലെ ആയുധശേഖരങ്ങളും കത്തിയമര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

ഇന്ത്യ പ്രയോഗിച്ചത് ആറ് ബോംബുകള്‍... തകര്‍ന്നടിഞ്ഞ ഭീകര താവളങ്ങളിലെ ആയുധശേഖരങ്ങളും കത്തിയമര്‍ന്നു

ന്യൂഡല്‍ഹി: പാകിസ്താനിലെ ജെയ്‌ഷെ മുഹമ്മദ് ഭീകര താവളങ്ങളില്‍ ഇന്ത്യ പ്രയോഗിച്ച് ആറ് ബോംബുകളാണെന്ന് റിപ്പോര്‍ട്ട്. വ്യോമസേനയുടെ 12 മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു 1,000 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ ഇന്ത്യ പ്രയോഗിച്ചത്. ബാലാകോട്ട്, ചകോതി, മുസാഫറബാദ് എന്നിവിടങ്ങളിലെ താവളങ്ങളാണ് പൂര്‍ണ്ണമായും നശിപ്പിച്ചത്. 200 മുതല്‍ 300 വരെ ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

12 വിമാനങ്ങള്‍ മൂന്നായി തിരിഞ്ഞാണ് ആക്രമണം നടത്തിയത്. പുലര്‍ച്ചെ 3.30നായിരുന്നു മിന്നലാക്രമണം. 21 മിനിറ്റുകൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി വിമാനങ്ങള്‍ തിരിച്ചെത്തി.

ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ ഭീകര താവളത്തില്‍ സൂക്ഷിച്ചിരുന്ന ആയുധ ശേഖരും നശിച്ചു. 200 ഓളം എകെ റൈഫിളുകള്‍, എണ്ണമറ്റ ഗ്രനേഡുകള്‍, സ്‌ഫോടക വസ്തുക്കള്‍, ഡിറ്റോനേറ്ററുകളും ബോംബാക്രമണത്തില്‍ കത്തിയര്‍ന്നു. ബാലാകോട്ടിലെ ഭീകര താവളത്തിന്റെ ചിത്രം അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

ഒരു താവളത്തിന്റെ സ്‌റ്റെയര്‍കേസിന് ഭീകരര്‍ നല്‍കിയിരുന്നത് വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകളുടെ ചിത്രമായിരുന്നു. അമേരിക്ക, ബ്രിട്ടണ്‍, ഇസ്രയേല്‍ എന്നിവയുടെ പതാകകളാണ് ഇവര്‍ ചവിട്ടുപടിയില്‍ പതിപ്പിച്ചിരുന്നത്. ഇവയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.

രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭീകര ക്യാംപുകളില്‍ ആക്രമണം നടത്തിയതെന്നും യുദ്ധത്തിന് വേണ്ടിയുള്ള സൈനിക നീക്കമല്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ചാവേര്‍ ആക്രമണത്തിന് പരിശീലനം നല്‍കുന്ന ബാലാകോട്ടിലെ മുഴുവന്‍ താവളങ്ങളും തകര്‍ക്കുകയും 300 ഓളം ഭീകരരെ തുടച്ചുനീക്കുകയും ചെയ്തുവെന്ന് അധികൃതര്‍ പറയുന്നു.



from mangalam.com https://ift.tt/2Sv3iug
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages