കടത്തില്‍ മുങ്ങിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് 18 കോടിയുടെ സ്വര്‍ണ്ണം വില്‍ക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

കടത്തില്‍ മുങ്ങിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് 18 കോടിയുടെ സ്വര്‍ണ്ണം വില്‍ക്കുന്നു

തൃശ്ശൂര്‍ : കടത്തില്‍ മുങ്ങിയ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് 18 കോടിയുടെ സ്വര്‍ണ്ണം വില്‍ക്കാനുള്ള നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. വരുമാന നഷ്ടത്തെ തുടര്‍ന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നാണ് വിശദീകരണം. ഈ പ്രതിസന്ധി മറികടക്കാനാണ് കൈവശമുള്ള സ്വര്‍ണ്ണം വില്‍ക്കാന്‍ ബോര്‍ഡില്‍ തത്വത്തില്‍ ധാരണയായത്. എന്നാല്‍, ഇക്കാര്യത്തില്‍ ബോര്‍ഡ് അന്തിമ തീരുമാനമെടുത്തിട്ടില്ല.

ആസ്തിയിനത്തില്‍ 55 കിലോഗ്രാം സ്വര്‍ണ്ണമാണ് ബാങ്കിലുള്ളത്. ഇതിന് പതിനെട്ട് കോടിയിലേറെ വിലമതിക്കും. ഇത് പെന്‍ഷന്‍ നല്‍കുന്നതിനുളള സ്ഥിര നിക്ഷേപമാക്കും. നിഷ്‌ക്രിയ ആസ്തിയെ ഫലപ്രദമായി വിനിയോഗിക്കാനാണ് ഈ വിധത്തില്‍ ആലോചിച്ചതെന്ന് ബോര്‍ഡ് പ്രസിഡണ്ട് വിശദീകരിക്കുന്നു.

എന്തായാലും നിയമോപദേശം തേടിയതില്‍ അനുകൂലമായാണ് അഭിപ്രായം ലഭിച്ചിട്ടുള്ളത്. ബോര്‍ഡ് തീരുമാനിച്ചാലും ഹൈക്കോടതിയുടെ അനുമതി വേണമെന്നതിനാല്‍, ഇതിനായുള്ള ശ്രമത്തിലാണ് ബോര്‍ഡ്.



from mangalam.com https://ift.tt/2GKty2C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages