തെലുങ്ക് ദേശം പാര്‍ട്ടിയുടെ മൊബൈല്‍ ആപ്പ് 3.7 കോടി വോട്ടര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

തെലുങ്ക് ദേശം പാര്‍ട്ടിയുടെ മൊബൈല്‍ ആപ്പ് 3.7 കോടി വോട്ടര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം

ഹൈദരാബാദ്: തെലുങ്ക് ദേശം പാര്‍ട്ടിയുടെ മൊബൈല്‍ ആപ്പ് 3.7 കോടി വോട്ടര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവരും സൈബരാബാദ് പോലീസുമാണ് അന്വേഷണം തുടങ്ങിയത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പി വി. വിജയ്‌സെ റെഡ്ഡിയുടെ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.

ഹൈദരാബാദിലെ ഐ.ടി ഗ്രിഡ്‌സ് ഇന്ത്യ എന്ന കമ്പനിയാണ് സേവാമിത്ര ആപ്പ് വികസിപ്പിച്ചത്. സംസ്ഥാന റെസിഡന്റ് ഡാറ്റ ഹബുമായി കണക്ട് ചെയ്ത സ്മാര്‍ട്ട് പള്‍സ് സര്‍വേയില്‍ നിന്നുള്ള സ്വകാര്യ വിവരങ്ങളാണ് ചോര്‍ന്നത്. ആന്ധ്രപ്രദേശ് സര്‍ക്കാവിന്റെ വിവിധ വകുപ്പുകള്‍ക്കായി ഐ.ടി ഗ്രിഡ് വിവിധ ആപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഭരണകക്ഷിയായ ടി.ഡി.പിയുടെ സേവാമിത്ര ആപ്പ് വികസിപ്പിച്ചതും ഈ കമ്പനി തന്നെയാണ്.

വോട്ടര്‍ ഐ.ഡി കാര്‍ഡിലെ നമ്പരുകള്‍, പേര്, കളര്‍ ഫോട്ടോകള്‍, ബൂത്ത് തല വിവരങ്ങള്‍. കുടുംബത്തെ സംബന്ധിച്ച വിശദാംശങ്ങള്‍, ജാതി തിരിച്ചുള്ള വിവരങ്ങള്‍, സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ തുടങ്ങിയവ പാര്‍ട്ടി ആപ്പിലുണ്ട്. വോട്ടര്‍മാരുടെ കുടുംബപരമായ കാര്യങ്ങളും സര്‍ക്കാര്‍ പദ്ധതികളുടെ ഗുഭഭോക്താക്കളുടെ വിവരങ്ങളും സഹിതം സ്വകാര്യ ഐ.ടി കമ്പനിക്ക് എങ്ങനെ ലഭിച്ചുവെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

വോട്ടറുടെ സ്വകാര്യ വിവരങ്ങള്‍ അവരുടെ മൗലികാവകാശമാണെന്ന് ഐ.ടി വിദഗ്ധനായ ശ്രീനിവാസ് കോഡാലി പറഞ്ഞു. ഇത്തരം സ്വകാര്യതാ ലംഘംനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രിക്കണമെന്നും ശ്രീനിവാസ് ആവശ്യപ്പെട്ടു.



from mangalam.com https://ift.tt/2GMebGT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages