ശ്രീനഗര്‍: കഴിഞ്ഞ വര്‍ഷം ജൂണില്‍ 44 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികനായ ഔറംഗസേബ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നു സൈനികര്‍ക്കെതിരെ അന്വേഷണം. ഔറംഗസേബിന്റെ സഹപ്രവര്‍ത്തകരായ മൂന്നു പേരെ സൈന്യം ചോദ്യം ചെയ്യുകയാണ്.
ഔറംഗസേബിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. സംഭവത്തില്‍ സഹപ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്ന് സൈന്യം അന്വേഷണം നടത്തുന്നത്. ഔറംഗസേബിന്റെ നീക്കങ്ങള്‍ ഇവര്‍ ചോര്‍ത്തി നല്‍കിയെന്നാണ് സൈന്യത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം കുടുംബത്തിനൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ പോയതായിരുന്നു ഔറംഗസീബ്. പൂഞ്ചിലുള്ള വീട്ടിലേക്ക് സ്വകാര്യ വാഹനത്തില്‍ പോയ ഔറംഗസേബിനെ പുല്‍വാമയില്‍ വച്ചാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊന്നത്. തലയിലും കഴുത്തിലും ഉള്‍പ്പെടെ ശരീരമാകെ വെടിയുണ്ട തറച്ചുകയറിയ നിലയിലായിരുന്നു മൃതദേഹം.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവായിരുന്ന സമീര്‍ ടൈഗറെ വധിച്ച സംഘത്തില്‍ ഉണ്ടായിരുന്ന ജവാനായിരുന്നു ഔറംഗസേബ്. മരണാനന്തര ബഹുമതിയായി ശൗര്യ ചക്ര നല്‍കി രാജ്യം ആദരിക്കുകയും ചെയ്തിരുന്നു. പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍, കരസേന ജനറല്‍ മേധാവി വിപിന്‍ റാവത്ത് എന്നിവര്‍ ഔറംംസേബിന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഔറംഗസേബിന്റെ പിതാവ് മുഹമ്മദ് ഹനീഫ് കഴിഞ്ഞയിടെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ജമ്മു കശ്മീരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ റാലിയിലാണ് ഇദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്റിയില്‍ സിപോയ് ആയിരുന്നു മുഹമ്മദ് ഹനീഫ്.
ഔറംഗസേബിന്റെ മരണം അദ്ദേഹത്തിന്റെ ഗ്രാമമായ മെന്ദറില്‍ വലിയ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഔറംഗസേബിനോടുള്ള ആത്മാര്‍ത്ഥ കാണിക്കുന്നതിനായി പോലീസിനും സൈന്യത്തിലും ചേരുന്നതിന് അറബ് രാജ്യങ്ങളിലേക്ക് ജോലിക്ക് പോയ അമ്പതോളം ചെറുപ്പക്കാരാണ് ജോലി ഉപേക്ഷിച്ച് മടങ്ങിയെത്തിയത്.
ഔറംഗസേബിനു പിന്നാലെ കശ്മീരില്‍ രണ്ട് പോലീസുകാരും ഒരു സിആര്‍പി.എഫ് ജവാനും അവധിയിലായിരിക്കേ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
from mangalam.com http://bit.ly/2DUSr8W
via IFTTT
No comments:
Post a Comment