ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനത്തിൽ സുപ്രീംകോടതി വിധിയുടെ ബലത്തിൽ ദർശനം നടത്തിയ ബിന്ദുവും കനക ദുർഗയും സമൂഹത്തിൽ ഭ്രഷ്ട് നേരിടുകയാണെന്ന് ഇന്ദിരാ ജയ്സിങ് സുപ്രീംകോടതിയിൽ. ശബരിമല വിഷയത്തിൽ വിവിധ ഹർജികൾ കേൾക്കുന്നതിനിടെയാണ് ഇരുവർക്കും വേണ്ടി ഹാജരായ ഇന്ദിരാ ജയ്സിങ് ഇക്കാര്യം പറഞ്ഞത്. തന്റെ കക്ഷികളായ ബിന്ദുവിനും കനക ദുർഗക്കും വധഭീഷണിയുണ്ട്. സമൂഹത്തിൽ തൊട്ടുകൂടായ്മ ഉണ്ട് എന്നതിന് തെളിവാണ് സ്ത്രീ പ്രവേശനത്തിന് പിന്നാലെ ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തിയത്. സമൂഹത്തിൽ തൊട്ടുകൂടായ്മയില്ല എന്നാണ് എതിർകക്ഷികൾ വാധിച്ചത്. ശബരിമല പൊതു ക്ഷേത്രമാണ്, ഒരു കുടുംബത്തിന്റേയും സ്വത്തല്ല. യുവതീ പ്രവേശന വിലക്ക് വിവേചനമാണ്. ദൈവത്തിന് ലിംഗവിവേചനമില്ല. എല്ലാവരേയും ഉൾക്കൊള്ളുന്നതാണ് ദൈവം. സ്ത്രീകളും വ്യക്തികളാണ്. സ്ത്രീകളെ വേദനിപ്പിക്കുന്നതാണ് ശുദ്ധിക്രിയ. ശുദ്ധിക്രിയ ഭരണത്തിനേറ്റ മുറിവാണ്- ഇന്ദിരാ ജയ്സിങ് വ്യക്തമാക്കി. content highlights:indira jaising appears before SC on sabarimala issue
from mathrubhumi.latestnews.rssfeed http://bit.ly/2SzyqwI
via
IFTTT
No comments:
Post a Comment