ലണ്ടൻ: ലണ്ടനിലെ സെമിത്തേരിയിലെ കാൾമാക്സിന്റെ ശവകുടീരത്തിനു നേരെ ആക്രമണം. കാൾമാക്സിന്റെയും കുടുംബത്തിന്റെയും പേരുകൾ കൊത്തിവെച്ച ശവകുടീരത്തിനു നേർക്കാണ് ആക്രമണമുണ്ടായത്. മാർബിളിൽ കാൾമാക്സിന്റെ പേര് കൊത്തിയ ഭാഗത്ത് തുടർച്ചയായി പ്രഹരമേൽപിച്ചിട്ടുള്ളതായി കാണാം. ശവകുടീരത്തിൽ എളുപ്പം കേടുവരുത്താവുന്ന ഭാഗത്താണ് പ്രഹരമേൽപിച്ചത്. ബോധപൂർവ്വമാണ് തകർക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു. "ശവകുടീരത്തിന് നേരെ പെട്ടെന്നുണ്ടായ ആക്രമണമായല്ല സംഭവത്തെകാണുന്നത്. കാൾമാക്സിന്റെ പേരിന് പ്രത്യേകമായി പ്രഹരമേൽപിച്ചതിനാൽ ബോധപൂർവ്വമായ ആക്രമണമാണെന്ന് വ്യക്തമാണ്", സെമിത്തേരി ട്രസ്റ്റ് നടത്തുന്ന ഇയാൻ ഡംഗവെൽ പറയുന്നു. ജെർമ്മൻ നവോത്ഥാന നായകനും കമ്മ്യൂണിസ്റ്റ് ചിന്തകനായ കാൾ മാർക്സ് 1849ലാണ് ലണ്ടനിലേക്ക് കുടിയേറുന്നത്. ശിഷ്ടകാലം ലണ്ടനിലായിരുന്നു താമസം. 1883 മാർച്ച് 14നായിരുന്നു അന്ത്യം. ശവകുടീരത്തിനു നേരെ മുമ്പും ആക്രമണമുണ്ടായിട്ടുണ്ട്. 1970ൽ പൈപ്പ്ബോംബ് ആക്രമണമുണ്ടായിരുന്നു. ബ്രിട്ടനിലെ സംരക്ഷിത കേന്ദ്രങ്ങളിൽ ഒന്നാണ് ഈ ശവകുടീരം. പ്രതിയെ ഇതുവരെയും പിടികൂടിയിട്ടില്ല. content highlights:Karl Marxs Tomb attacked In London
from mathrubhumi.latestnews.rssfeed http://bit.ly/2GoicjG
via
IFTTT
No comments:
Post a Comment