ശ്രീനഗർ: കശ്മീരിൽ കഴിഞ്ഞ വർഷം നടന്ന സൈനികന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് സഹപ്രവർത്തകരെ ഉന്നത സൈനിക ഉദ്യോഗസ്ഥർ ചോദ്യംചെയ്യുന്നു. കശ്മീരിലെ 44- രാഷ്ട്രീയ റൈഫിൾസിലെ ഉദ്യോഗസ്ഥനായിരുന്ന ഔറംഗസേബിനെ തീവ്രവാദികൾ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലാണ് മൂന്ന് സൈനികരെ ചോദ്യം ചെയ്യുന്നത്. ഔറംഗസേബിന്റെ യാത്രാവിവരങ്ങൾ സംബന്ധിച്ച് തീവ്രവാദികൾക്ക് വിവരം ചോർത്തി നൽകിയിട്ടുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ. കശ്മീർ സ്വദേശിയായ ഔറംഗസേബ് പൂഞ്ചിലെ വസതിയിലേക്ക് പെരുന്നാൾ ആഘോഷിക്കാൻ പോകുന്നതിനിടെയാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. പുൽവാമയിൽ നടന്ന ആക്രമണത്തിൽ തലയ്ക്കും കഴുത്തിനും വെടിയേറ്റ നിലയിലാണ് ഔറംഗസേബിന്റെ മൃതദേഹം കണ്ടെത്തിയത്. ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് സമീർ ടൈഗറിനെ വധിച്ച സൈനിക സംഘത്തിൽ ഔറംഗസേബും അംഗമായിരുന്നു. ഇതിന്റെ പ്രതികാരമായാണ് തീവ്രവാദസംഘം ഔറംഗസേബിനെ കൊലപ്പെടുത്തിയത്. കശ്മീരിനെ നടുക്കിയ കൊലപാതകത്തിന് പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമനും കരസേന മേധാവി ബിപിൻ റാവതും ഔറംഗസേബിന്റെ വീട്ടിലെത്തിയിരുന്നു. മരണാനന്തര ബഹുമതിയായി ശൗര്യചക്ര നൽകി രാജ്യം അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. സംഭവത്തിനുശേഷം ഔറംഗസേബിന്റെ നാട്ടുകാരായ അമ്പതോളം പ്രവാസികൾ സൗദിയിലെ ജോലി ഉപേക്ഷിച്ച് സൈന്യത്തിൽ ചേരാനായി നാട്ടിലെത്തിയതും വാർത്തയായിരുന്നു. Content Highlights:soldier aurangazeb murder; army questioning three soldiers
from mathrubhumi.latestnews.rssfeed http://bit.ly/2SBm3QO
via
IFTTT
No comments:
Post a Comment