ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഭക്തജനങ്ങള്‍ക്കൊപ്പമല്ലെന്ന് വ്യക്തമായി- പന്തളം കൊട്ടാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 6, 2019

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഭക്തജനങ്ങള്‍ക്കൊപ്പമല്ലെന്ന് വ്യക്തമായി- പന്തളം കൊട്ടാരം

പത്തനംതിട്ട: ശബരിമല പുനപരിശോധന ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ദേവസ്വംബോർഡും സർക്കാരും യുവതീപ്രവേശനത്തെ അനുകൂലിച്ചതിനെതിരേ പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മ. സുപ്രീംകോടതിയിലെ വാദത്തോടെ ദേവസ്വംബോർഡിന്റെ നയം വ്യക്തമായെന്നും ദേവസ്വംബോർഡും സർക്കാരും ഭക്തജനങ്ങൾക്കൊപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാണ് കൊട്ടാരത്തിന്റെ നിലപാട്. വിധി പ്രതികൂലമാണെങ്കിൽ രാഷ്ട്രീയപാർട്ടികളെ പോലെ യുദ്ധം ചെയ്യാനൊന്നും ഞങ്ങളില്ല. വിധി പ്രതികൂലമാണെങ്കിൽ ക്യൂറേറ്റീവ് പെറ്റീഷൻ ഉൾപ്പെടെയുള്ളവ പരിശോധിക്കും. ദേവസ്വംബോർഡ് നയം വ്യക്തമാക്കിയതോടെ അവരിൽനിന്ന് ഒരു സഹായവും ലഭിക്കുമെന്ന് അയ്യപ്പഭക്തന്മാർ പ്രതീക്ഷിക്കേണ്ട. ദേവസം ബോർഡ് ഭക്തന്മാർക്കൊപ്പമാണ് നിൽക്കേണ്ടത്. കോടതിയുടെ പൂർണമായ വിധി വന്നാൽ ബാക്കികാര്യങ്ങൾ തീരുമാനിക്കാം- ശശികുമാര വർമ്മ വ്യക്തമാക്കി. സർക്കാരിന്റെയും ദേവസ്വംബോർഡിന്റെയും നിലപാടുകൾക്ക് പ്രാധാന്യമുണ്ട്. ഇനി ഫെബ്രുവരി 13-നാണ് ഹർജികൾ പരിഗണിക്കുന്നത്. എന്നാൽ ഫെബ്രുവരി 12-ന് കുംഭമാസ പൂജകൾക്കായി നടതുറക്കും. ഇതിനാൽ വീണ്ടും സംഘർഷമുണ്ടാകുമോ എന്ന് ആശങ്കയുണ്ട്. എത്രയുംവേഗത്തിൽ കോടതി വിധി പറയുകയാണെങ്കിൽ എളുപ്പമായിരുന്നു- ശശികുമാരവർമ്മ പറഞ്ഞു. Content Highlights:sabarimala women entry review petition hearing in supreme court; pandalam royal family response


from mathrubhumi.latestnews.rssfeed http://bit.ly/2Tz0C0d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages