കൊൽക്കത്ത: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്ടറിനുള്ള അനുമതി പശ്ചിമബംഗാൾ സർക്കാർ നിഷേധിച്ചു. ഞായറാഴ്ച രാവിലെ പത്തരയ്ക്ക്മാൽഡയ്ക്ക് സമീപം ബലൂർഘട്ടിൽ നടന്ന റാലിക്ക് എത്താനായിരുന്നു യോഗി യുടെ പദ്ധതി. എന്നാൽ ഹെലികോപ്റ്റർ ഇറങ്ങാൻ അനുമതി നൽകാനാവില്ലെന്ന് ബംഗാൾ സർക്കാർ വ്യക്തമാക്കി. ഇതേ തുടർന്ന് രോഷാകുലരായ ബിജെപി പ്രവർത്തകർ ജില്ലാ മജിസ്ട്രേറ്റിന്റെ വസതിയിൽ പ്രതിഷേധവുമായെത്തി. മൂന്ന് ദിവസം മുമ്പ് തന്നെ ഹെലികോപ്ടറിനുള്ള അനുമതിക്കായി അപേക്ഷ നൽകിയിരുന്നുവെന്ന് ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഞായറാഴ്ച വരെ അപേക്ഷ പരിഗണിച്ചിരുന്നില്ല. യോഗി ആദിത്യനാഥിന്റെ പ്രചരണറാലിയ്ക്കും മമതാസർക്കാർ മുന്നറിയിപ്പില്ലാതെ അനുമതി നിഷേധിച്ചെന്ന് യുപി മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. യോഗിയുടെ ജനസമ്മതി അംഗീകരിക്കാനുള്ള വിമുഖത കാരണമാണ് റാലിക്ക് അനുമതി നിഷേധിച്ചതെന്ന് യോഗിയുടെ ഉപദേഷ്ടാവായ മൃണാൾ ബാനർജി കുറ്റപ്പെടുത്തി. ഇതേത്തുടർന്ന് യോഗി ടെലിഫോണിലൂടെ റാലിയെ അഭിസംബോധന ചെയ്തു. നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാലാണ് വിവിഐപി ഹെലികോപ്ടറുകൾക്ക് അനുമതി നൽകാത്തതെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ വാദം. നേരത്തെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഹെലികോപ്ടറിനും സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ബംഗാളിൽ നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിജെപി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 22 സീറ്റുകളാണ് ബിജെപിയുടെ ലഭ്യം. നിലവിൽ സംസ്ഥാനത്ത് ബിജെപിക്ക് രണ്ട് സീറ്റുകളാണുള്ളത്. Yogi Adityanath's Chopper Not Allowed to Land in Bengal, Mamata Banerjee
from mathrubhumi.latestnews.rssfeed http://bit.ly/2GqoJdV
via
IFTTT
No comments:
Post a Comment