ന്യൂയോർക്ക്: അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി ബജറ്റ് ചർച്ചയിൽ മറുപടി നൽകാനുണ്ടായേക്കില്ല. ചികിത്സ പൂർണമായെങ്കിലും ആരോഗ്യം വീണ്ടെടുക്കാൻവിശ്രമം ആവശ്യമുള്ളതിനാൽ ചർച്ചയിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് എത്തിയേക്കില്ലെന്ന് ജെയ്റ്റ്ലി അറിയിച്ചതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഡോക്ടർമാർ അനുവദിച്ചാൽ മാത്രമേ ഇന്ത്യയിലേക്ക് മടങ്ങിയെത്താനാകൂ എന്നും തന്റെ അഭാവത്തിൽ ബജറ്റ് ചർച്ചയിൽ മറുപടി നൽകുക പിയുഷ് ഗോയലായിരിക്കുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. കഴിഞ്ഞമാസമാണ് ചികിത്സയ്ക്കായി ജെയ്റ്റ്ലി അമേരിക്കയിലേക്ക് പോയത്. തുടർന്ന് റെയിൽ വകുപ്പ് മന്ത്രി പിയുഷ് ഗോയലായിരുന്നു ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചത്. 2018 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ഡൽഹി എയിംസിൽ ജെയ്റ്റ്ലി ചികിത്സയിലായിരുന്നപ്പോഴും ഗോയലിനായിരുന്നു ധനവകുപ്പിന്റെ അധികച്ചുമതല. Content Highlights:Arun Jaitley indicates wont be back in India to reply to Budget debate
from mathrubhumi.latestnews.rssfeed http://bit.ly/2UDCREo
via
IFTTT
No comments:
Post a Comment