മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച ഫലംകണ്ടു; എന്‍ഡോസള്‍ഫാന്‍ സമരം അവസാനിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച ഫലംകണ്ടു; എന്‍ഡോസള്‍ഫാന്‍ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: കാസർകോടുനിന്നുള്ള എൻഡോസൾഫാൻ ദുരിത ബാധിതർ തിരുവനന്തപുരത്ത് നടത്തിവന്ന സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ധാരണയുണ്ടായത്. സമരം അവസാനിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചതായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ദുരിത ബാധിതരുടെ പട്ടികയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തണമെന്ന സമര സമിതിയുടെ ആവശ്യത്തിൽ സർക്കാർ അനുകൂല നിലപാട് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലടക്കം തുടർ നടപടികൾ സ്വീകരിക്കാൻ കളക്ടറെ ചുമതലപ്പെടുത്തിയതായുംഎം.വി ജയരാജൻ പറഞ്ഞു. ഒരു മണിക്കൂർ നീണ്ട ചർച്ചയാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്നത്. എൻഡോസൾഫാൻ ദുരിത ബാധിതരുടെ എട്ട് കുടുംബങ്ങൾ സെക്രട്ടേറിയറ്റ് നടയിൽ അഞ്ച് ദിവസംനീണ്ട സമരം നടത്തിയിരുന്നു. അനുകൂല നിലപാട് സ്വീകരിക്കാൻ സർക്കാർ തയ്യാറാകാതിരുന്ന സാഹചര്യത്തിലേക്കാണ് അവർ ക്ലിഫ് ഹൗസിലേക്ക് സങ്കട മാർച്ച് നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ചർച്ചക്ക് സന്നദ്ധത അറിയിച്ചപ്പോഴേക്കും മാർച്ച് തുടങ്ങിയിരുന്നു. വി.എം സുധീരൻ അടക്കമുള്ള രാഷ്ട്രീയ - സാമൂഹ്യ പ്രവർത്തകർ രാവിലെ മുതൽ ഇവർക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് മുന്നിൽ ഇവർ കുത്തിയിരുന്നു പ്രതിഷേധിച്ചു. 1905 പേർ എൻഡോസൾഫാൻ ദുരിതം പേറുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ നഷ്ടപരിഹാരവും മറ്റും നൽകാൻ സർക്കാർ പട്ടികയിൽ നിലവിൽ 364 പേരെ മാത്രമേ പരിഗണിച്ചിട്ടുള്ളൂ. 11 പഞ്ചായത്തുകളിലുള്ളവരെ മാത്രമേ സർക്കാർ പരിഗണിക്കുന്നുള്ളൂവെന്നും പരിസരപ്രദേശങ്ങളിലുള്ളവരുടെ ദുരിതം കൂടി സർക്കാർ കാണണമെന്നുമാണ് സമരസമിതിയുടെ ഒരു ആവശ്യം. അതിനിടെ ദുരിതബാധിതരായ കുട്ടികളെ പ്രദർശിപ്പിച്ച് സമരം നടത്തുന്നത് ശരിയല്ലെന്നും അതിന് പിന്നിൽ എന്താണെന്ന് അറിയില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രസ്താവന നടത്തിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെ സമരക്കാരെ അവഹേളിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി കെ.കെ ശൈലജ രംഗത്തെത്തിയിരുന്നു. Content Highlights:Endosulfan victims, Strike, CM Pinarayi Vijayan


from mathrubhumi.latestnews.rssfeed http://bit.ly/2D9ZoSe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages