പലിശ നിരക്ക് കുറയും... പത്മകുമാറിന്റെ സ്ഥാനം തുലാസില്‍... പി.സി സത്യമേ പറയൂ... പ്രധാന വാര്‍ത്തകളിലൂടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 7, 2019

പലിശ നിരക്ക് കുറയും... പത്മകുമാറിന്റെ സ്ഥാനം തുലാസില്‍... പി.സി സത്യമേ പറയൂ... പ്രധാന വാര്‍ത്തകളിലൂടെ

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.25% കുറച്ചു; പണപ്പെരുപ്പം കുറഞ്ഞു, കാര്‍ഷിക വായ്പ പരിധി ഉയര്‍ത്തി

മുംബൈ: റിസര്‍വ് ബാങ്ക് അര്‍ദ്ധവാര്‍ഷിക അവലോകനത്തില്‍ പുതുക്കിയ വായ്പനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 0.25% കുറച്ചു. ഇതോടെ നിരക്ക് 6.5 ശതമാനത്തില്‍ നിന്നും 6.25 ശതമാനമായി. അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരും. ആര്‍.ബി.ഐ ഗവര്‍ണറായി ശക്തികാന്ത് ദാസ് ഡിസംബറില്‍ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ അവലോകന യോഗമായിരുന്നു ഇന്നത്തേത്.
[IMG]

സുപ്രീംകോടതിയിലെ നിലപാട് മാറ്റം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് അതൃപ്തി; ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടി; പത്മകുമാറിനെ ഒഴിവാക്കാന്‍ നീക്കം

കോട്ടയം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ എത്തിയ പുനഃപരിശോധനാ ഹര്‍ജികളില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നിലപാടില്‍ ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന് അതൃപ്തി. സംഭവത്തില്‍ ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടിയതായി പത്മകുമാര്‍ കോട്ടയത്ത് പ്രതികരിച്ചു. ബോര്‍ഡില്‍ പല തീരുമാനങ്ങളും പ്രസിഡന്റ അറിയാതെ എടുക്കുന്നതായി പത്മകുമാറിന് പരാതിയുണ്ട്.
[IMG]

ഫ്രാങ്കോ മെത്രാനെ അനുകൂലിക്കാന്‍ തനിക്കെന്ത് കാര്യം; രവി പൂജാരി മലയാളത്തിലും ഭീഷണിപ്പെടുത്തി; തന്നെ ട്രോളിയത് ചിലരുടെ മനസ്സിന്റെ തെണ്ടിത്തരം: പി.സി ജോര്‍ജ്

തിരുവനന്തപുരം: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചതിന്റെ പേരിലാണ് തനിക്ക് സെനഗലില്‍ നിന്നും അധോലോക നേതാവ് രവി പൂജാരിയുടെ ഭീഷണി എത്തിയതെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. 'ഫ്രാങ്കോ മെത്രാനെ അനുകൂലിക്കാന്‍ തനിക്കെന്ത് കാര്യം' തന്നോട് ചോദിച്ചത്. നല്ല മലയാളത്തില്‍ തന്നെയായിരുന്നു ചോദ്യം. ഇതിനു പിന്നില്‍ മലയാളികള്‍ ആരെങ്കിലും ഉണ്ടാകും. വിളി വരുമ്പോള്‍ രവി പൂജാരി അവര്‍ക്കൊപ്പമുണ്ടായിരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.
[IMG]

എ.കെ ശര്‍മ്മയുടെ സ്ഥലം മാറ്റം കോടതിയലക്ഷ്യം; നാ​ഗേശ്വര റാവു നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

ന്യുഡല്‍ഹി: സി.ബി.ഐയില്‍ നിന്ന് എ.കെ ശര്‍മ്മയെ സ്ഥലം മാറ്റിയതിനെതിരെ സുപ്രീം കോടതി. ബീഹാറിലെ ഷെല്‍ട്ടര്‍ ഹോമുകളിലെ പീഡനം അന്വേഷിച്ചിരുന്ന എ.കെ ശര്‍മ്മയെ സ്ഥലം മാറ്റിയത് കോടതിയലക്ഷ്യമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. എ.കെ ശര്‍മ്മയെ സ്ഥലം മാറ്റിയ സി.ബി.ഐ മുന്‍ ഇടക്കാല ഡയറക്ടര്‍ എം. നാഗേശ്വര റാവു കോടതിയില്‍ ഹാജരാകണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
[IMG]

കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും: വാഗ്ദാനവുമായി മുല്ലപ്പള്ളി

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ കര്‍ഷകര്‍ക്ക് സുവര്‍ണ്ണ വാഗ്ദാനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ കേരളത്തിലെ കര്‍ഷകരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളുമെന്നാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയ്ക്ക് കോഴിക്കോട് സംസാരിക്കുകയായിരുന്നു അദേഹം.



from mangalam.com http://bit.ly/2Sx7Ww1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages