കരിമണല്‍ ഖനനം: പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കളക്ടറും എംഎല്‍എമാരും ഉള്‍പ്പെട്ട സമിതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 7, 2019

കരിമണല്‍ ഖനനം: പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കളക്ടറും എംഎല്‍എമാരും ഉള്‍പ്പെട്ട സമിതി

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ എംഎൽഎമാരും കളക്ടറും അടങ്ങുന്ന സമിതിയെ നിയോഗിച്ചതായി വ്യവസായ മന്ത്രി ഇ.പി ജയരാജൻ. കെഎംഎംഎല്ലും ഐആർഇയും കേരളത്തിന് അനിവാര്യമായ രണ്ട് സ്ഥാപനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി ജയരാജൻ. ഖനനമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എംഎൽഎമാരായ ആർ. രാമചന്ദ്രൻ, എൻ. വിജയൻ പിള്ള എന്നിവരും കളക്ടറും ഉൾപ്പെടുന്ന സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഖനനം സംബന്ധിച്ച സംശയങ്ങൾക്കും ഉത്കണ്ഠകൾക്കും പരിഹാരം കാണുന്നതിനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. സീ വാഷിങ് ഒരു മാസത്തേയ്ക്ക് നിർത്തിവെക്കാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. കളക്ടറും കെഎംഎംഎൽ എംഡിയും ചേർന്ന് നടത്തിയ ചർച്ചയിൽ ഐആർഇ ഇക്കാര്യം അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. കെഎംഎംഎല്ലുംഐആർഇയും കേരളത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുള്ള സ്ഥാപനങ്ങളാണ്. ഈ രണ്ടു സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതിന് എല്ലാ സാഹചര്യവുമുണ്ടാകണം. ഇക്കാര്യത്തിൽ മുൻ നിലപാടുതന്നെയാണ് ഇപ്പോഴും ഉള്ളതെന്നും മന്ത്രി പറഞ്ഞു. പ്രദേശത്തെ പ്രമുഖ ക്ഷേത്രമായ കാട്ടിൽ മേക്കേതിൽക്ഷേത്രത്തിന്റെ പൂർണമായ സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ട് കടൽഭിത്തിയുടെയും പുലിമുട്ടിന്റെയും നിർമാണം പൂർത്തീകരിക്കാൻനിർദേശിച്ചിട്ടുണ്ട്. പ്രദേശത്തെ ആശുപത്രിയുടെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള നടപടി നടന്നുവരികയാണ്. ഇതു സംബന്ധിച്ച് കമ്പനി അധികൃതരോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. Content Highlights:Alappad mining, E P Jayarajan, black sand mining


from mathrubhumi.latestnews.rssfeed http://bit.ly/2SdtFtD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages