തായിഫ്: സൗദിയിലെ തായിഫിനടുത്ത് തുർബയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. മറ്റൊരു മലയാളിക്ക് പരിക്കേറ്റു. മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി മാട്ടുമ്മൽ ഹൗസിൽസിദ്ധിക്ക് എന്ന ബാപ്പു (50)വും സൗദി പൗരനുമാണ് മരിച്ചത്. കൊല്ലം സ്വദേശി നജീബിന് പരിക്കേറ്റു. അപകടത്തിൽപെട്ട രണ്ട് മലയാളികളും ജിദ്ദയിൽ കിലോ 3 എന്ന സ്ഥലത്തെ താമസക്കാരാണ്. പെട്രോൾ പമ്പുകളുടെ അറ്റകുറ്റപണിയാണ് ജോലി.ജോലി സംബന്ധമായ ആവശ്യത്തിനായി തായിഫിൽ പോയി മടങ്ങവെ ഇവർ ഓടിച്ച പിക്കപ്പ് വാഹനം സൗദി പൗരന്റെ വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സിദ്ധിഖും സൗദി പൗരനും തൽക്ഷണം മരിച്ചു. സിദ്ധിഖിന്റെ ഖബറടക്കം മക്കയിൽ നടക്കും. Content Highlights:road accident in thayif saudi arabia, malappuram native died
from mathrubhumi.latestnews.rssfeed http://bit.ly/2DYXeX5
via
IFTTT
No comments:
Post a Comment