ന്യൂഡൽഹി:പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോടൊപ്പം ധർണയിൽ പങ്കെടുത്ത അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചേക്കുമെന്ന് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് ബംഗാൾ സർക്കാരിന് നിർദേശം നൽകിയെന്നും പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചേക്കുമെന്നുമാണ് റിപ്പോർട്ട്. മമതയോടൊപ്പം കേന്ദ്രസർക്കാരിനെതിരായ ധർണയിൽ പങ്കെടുത്ത ബംഗാൾ ഡി.ജി.പി. വീരേന്ദ്ര, എ.ഡി.ജി.പിമാരായ വിനീത്കുമാർ ഗോയൽ, അനൂജ് ശർമ്മ, കമ്മിഷണർ ഗ്യാൻവാന്ദ് സിങ്, എ.സി.പി. സുപ്രദീം ധാർക്കാർ എന്നിവർക്കെതിരെയാണ് നടപടിക്ക് കളമൊരുങ്ങുന്നത്. സർവ്വീസ് ചട്ടങ്ങൾ ലംഘിച്ച് ഉദ്യോഗസ്ഥർ രാഷ്ട്രീയസമരത്തിൽ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇവരുടെ സർവ്വീസ് മെഡലുകൾ തിരിച്ചെടുക്കാനും കേന്ദ്രസർവ്വീസിൽ നിന്ന് ഇവരെ ഒഴിവാക്കാനും സാധ്യതയുണ്ട്. കൊൽക്കത്ത കമ്മിഷണർ രാജീവ്കുമാറിനെ സി.ബി.ഐ. ചോദ്യം ചെയ്യാൻ എത്തിയതോടെയാണ് ബംഗാൾ സർക്കാരും കേന്ദ്രവും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. കമ്മിഷണറെ ചോദ്യംചെയ്യാനെത്തിയ സി.ബി.ഐ. ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഇതിനുപിന്നാലെ ബംഗാൾ മുഖ്യമന്ത്രി കേന്ദ്രസർക്കാരിനെതിരേ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. തുടർന്ന് കേന്ദ്രം ഭരണഘടനയും ഫെഡറൽ സംവിധാനവും അട്ടിമറിക്കുകയാണ് എന്നാരോപിച്ച് മമത ബാനർജി കൊൽക്കത്തയിൽ ധർണയും ആരംഭിച്ചു. പിന്നീട് സുപ്രീംകോടതി വിധി വന്നതിനുശേഷമാണ് മമത ധർണ അവസാനിപ്പിച്ചത്. Content Highlights:ministry of home affairs may be take action against five police officers from bengal who joined mamatas protest
from mathrubhumi.latestnews.rssfeed http://bit.ly/2DgZrLP
via
IFTTT
No comments:
Post a Comment