കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ അഭിനന്ദിച്ച് സോണിയയും കോണ്‍ഗ്രസ് എം.പിമാരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 7, 2019

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ അഭിനന്ദിച്ച് സോണിയയും കോണ്‍ഗ്രസ് എം.പിമാരും

ന്യൂഡൽഹി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് പ്രശംസയുമായി യു.പി.എ അധ്യക്ഷ സോണിയാഗാന്ധി അടക്കമുള്ളവർ. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയുള്ള മികച്ച പ്രവർത്തനം മുൻനിർത്തിയാണ് പ്രതിപക്ഷ നേതാക്കൾ അടക്കമുള്ളവർ ഗഡ്കരിക്ക് പ്രശംസയുമായി രംഗത്തെത്തിയത്. ലോക്സഭയിലെ ചോദ്യോത്തര വേളയ്ക്കിടെ രാജ്യത്തെ റോഡ് വികസനത്തിന് നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ ഗഡ്കരി വിവരിച്ചു. രാഷ്ട്രീയ ഭേദമില്ലാതെ രാജ്യത്തെ എല്ലാ എം.പിമാരും സ്വന്തം മണ്ഡലങ്ങളിൽ തന്റെ മന്ത്രാലയം നടപ്പാക്കിയ വികസന പദ്ധതികളെ അഭിനന്ദിക്കുകയാണെന്ന് ഗഡ്കരി അവകാശപ്പെട്ടു. അദ്ദേഹത്തിന്റെ പരാമർശത്തെ ബിജെപി എം.പിമാർ ഡസ്കിലടിച്ച് പ്രശംസിച്ചു. അതിനിടെ, മധ്യപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.പി ഗണേഷ് സിങ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളെ സഭ അഭിന്ദിക്കണമെന്ന് സ്പീക്കർ സുമിത്ര മഹാജനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് നിശബ്ദയായി എല്ലാം കേട്ടിരുന്ന സോണിയാഗാന്ധി പുഞ്ചിരിച്ചുകൊണ്ട് ഡസ്കിലടിച്ച് ഗഡ്കരിയെ അഭിനന്ദിച്ചത്. ഇതോടെ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും മറ്റ് കോൺഗ്രസ് എം.പിമാരും ഗഡ്കരിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. കേന്ദ്രമന്ത്രി നതിൻ ഗഡ്കരിക്ക് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അഭിനന്ദനക്കത്ത് അയച്ചുവെന്ന വിവരങ്ങൾ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറത്തുവന്നിരുന്നു. സോണിയയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ റായ്ബറേലിയിലെ റോഡുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സ്വീകരിച്ച അനുകൂല നിലപാടിൽ നന്ദി അറിയിച്ചുകൊണ്ടായിരുന്നു സോണിയയുടെ കത്ത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും അടുത്തിടെ ഗഡ്കരിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. വീട് നോക്കാത്ത ഒരാൾക്ക് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന ഗഡ്കരിയുടെ പരാമർശത്തിലായിരുന്നു രാഹുലിന്റെ പ്രശംസ. റഫാൽ ഇടപാടിനെക്കുറിച്ചും കർഷകർ നേരിടുന്ന ദുരിതത്തിലും ഭരണഘടനാ സ്ഥാപനങ്ങൾ തകർക്കുന്ന വിഷയത്തിലും പ്രതികരിക്കാൻ ഗഡ്കരി ഈധൈര്യം കാണിക്കണമെന്ന് രാഹുൽ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള മികച്ച പ്രവർത്തനത്തെ അഭിനന്ദിച്ച് സോണിയ രംഗത്തെത്തിയിട്ടുള്ളത്. Content Highlights:Nitin Gadkari, Congress, Sonia Gandhi


from mathrubhumi.latestnews.rssfeed http://bit.ly/2SfzPcE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages