കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും: വാഗ്ദാനവുമായി മുല്ലപ്പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 7, 2019

കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും: വാഗ്ദാനവുമായി മുല്ലപ്പള്ളി

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ കര്‍ഷകര്‍ക്ക് സുവര്‍ണ്ണ വാഗ്ദാനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ കേരളത്തിലെ കര്‍ഷകരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളുമെന്നാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയ്ക്ക് കോഴിക്കോട് സംസാരിക്കുകയായിരുന്നു അദേഹം.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ ഒരു സര്‍ക്കാരിനു മുന്നോട്ട് പോകാനാകില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ നാലര വര്‍ഷ്ഷകാലം രാജ്യം ഭരിച്ച മോഡി സര്‍ക്കാരിന് കര്‍ഷകരുടെ യഥാര്‍ത്ഥ പ്രശ്‌നം കാണാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ കേരളത്തിലെ കര്‍ഷകര്‍ക്ക് കോണ്‍ഗ്രസ് തരുന്ന ഉറപ്പാണിതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോഡി നല്‍കിയ വാക്ക് പാഴ്‌വാക്കായി. ഇനി രാഹുല്‍ഗാന്ധിയിലാണ് ജനങ്ങള്‍ക്ക് പ്രതീക്ഷയെന്നും മുല്ലപ്പള്ളി പറഞ്ഞു. രാജ്യം ഏറ്റവും വലിയ പ്രതിസന്ധിയിലുടെയാണ് കടന്നുപോകുന്നത്. അതിനെ നേരിടാന്‍ ദേശീയതലത്തില്‍ സിപിഎം ജനാധിപത്യ സഖ്യം രൂപീകരിക്കുന്നതില്‍ ഒപ്പം നില്‍ക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.



from mangalam.com http://bit.ly/2MVbfrs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages