കണ്ണൂർ: കാസർകോട്ടെ പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയത് ലോക്‌സഭാതിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഗതിമാറ്റും. കാനം രാജേന്ദ്രന്റെ നേതൃത്വത്തിൽ എൽ.ഡി.എഫിന്റെ കേരളസംരക്ഷണയാത്ര കാസർകോട്ടുനിന്ന് കണ്ണൂരിലേക്ക് പ്രവേശിച്ച രാത്രിതന്നെയാണ് രണ്ട് യൂത്ത്കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത ലോക്കൽകമ്മിറ്റി അംഗത്തെ മണിക്കൂറുകൾക്കകം പാർട്ടിയിൽനിന്ന് പുറത്താക്കിയതോടെ, കൊലപാതകം പാർട്ടി സമ്മതിക്കുകയാണ്. ചരിത്രത്തിലാദ്യമാണ് കേസിൽ സംശയമുള്ള നേതാവിനെ ഇത്രയും പെട്ടെന്ന് പാർട്ടി പുറത്താക്കുന്നത്. തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. പ്രചാരണത്തിന് മറുപടിപറയാൻ മറ്റുവഴികൾ ഇപ്പോൾ പാർട്ടിക്കുമുന്നിലില്ല. സംഭവത്തെ അപലപിച്ച പാർട്ടിപത്രം മുഖപ്രസംഗവുമെഴുതി. ഷുഹൈബ് വധത്തിനുപിന്നാലെകഴിഞ്ഞ ഫെബ്രുവരിയിൽ കണ്ണൂരിൽനടന്ന ഷുഹൈബ് വധം സി.പി.എമ്മിന് പാഠമാണ്. ഈ തിരഞ്ഞെടുപ്പിൽ ഷുഹൈബിന്റെ സ്മരണകളുണർത്താൻ കോൺഗ്രസ് മുന്നിട്ടിറങ്ങുമ്പോഴാണ് അതിനേക്കാൾ ദാരുണമായ ഇരട്ടക്കൊലപാതകം സി.പി.എമ്മിന്റെമേൽ വന്നുവീഴുന്നത്. പാർട്ടിവോട്ടുകൾ മാത്രമല്ല പാർട്ടിക്കാരല്ലാത്ത നിഷ്പക്ഷരുടെ വോട്ടുകൾകൂടിയാണ് തിരഞ്ഞെടുപ്പുവിജയം നിർണയിക്കുന്നതെന്ന് പാർട്ടിക്കറിയാം.ഇനി മറുപടിപറയേണ്ടത് അക്രമരാഷ്ട്രീയത്തിന്കണ്ണൂർ വിമാനത്താവളം ഉൾപ്പെടെ സർക്കാരിന്റെ വികസനനേട്ടങ്ങളും ശബരിമല ഉൾപ്പെടെ സംഘപരിവാറിന്റെ വർഗീയ അജൻഡയും തിരഞ്ഞെടുപ്പുപ്രചാരണത്തിൽ ചർച്ചയാക്കാനായിരുന്നു എൽ.ഡി.എഫ്. ലക്ഷ്യം. കേരള സംരക്ഷണയാത്രയിൽ ഭരണത്തിന്റെ വികസനമുഖത്തിന് പ്രാധാന്യം നൽകാനായിരുന്നു തീരുമാനം. എന്നാൽ, ഇനിമുതൽ അക്രമരാഷ്ട്രീയത്തിന് പാർട്ടി മറുപടി പറയേണ്ടിവരും. കാസർകോട്ടെ ഇരട്ടക്കൊലപാതകത്തിന്റെ മുറിപ്പാടുകളുടെ ഭീകരാവസ്ഥ, യുവാക്കളുടെ ദരിദ്രമായ കുടുംബപശ്ചാത്തലം, പൊട്ടിക്കരയുന്ന കെ.പി.സി.സി പ്രസിഡന്റിന്റെ ചിത്രം എന്നിവ പൊതുമനസ്സാക്ഷിയെ വല്ലാതെ സ്വാധീനിക്കുമെന്ന് കോൺഗ്രസ് പറയുന്നു. കൊലപാതകരാഷ്ട്രീയം ജനങ്ങൾക്കുമുമ്പിൽ തുറന്നുകാട്ടുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞുകഴിഞ്ഞു. ഒരുവിഭാഗം മാധ്യമങ്ങളും കോൺഗ്രസും സി.പി.എമ്മിനെ അടിക്കാനുള്ള വടിയായി പെരിയ സംഭവത്തെ ഉപയോഗിക്കുകയാണെന്ന് സി.പി.എം. പറയുന്നു. സംസ്ഥാനത്ത് അരനൂറ്റാണ്ടിനിടെ ആർ.എസ്.എസും കോൺഗ്രസും കൊലചെയ്ത സി.പി.എം പ്രവർത്തകരുടെ കണക്കുകളാണ് അവർ നിരത്തുക.
from mathrubhumi.latestnews.rssfeed http://bit.ly/2GPxDSd
via
IFTTT
No comments:
Post a Comment