എറണാകുളത്ത് ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപിടുത്തം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

എറണാകുളത്ത് ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപിടുത്തം

കൊച്ചി: എറണാകുളം നഗരത്തില്‍ വന്‍തീപിടുത്തം. സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള പാരഗണിന്റെ ചെരുപ്പ് ഗോടൗണിലാണ് അഗ്നിബാധയുണ്ടായിരിക്കുന്നത്. ആറ് നില കെട്ടിടത്തിലാണ് തീപിടിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 11.30ഓടെയാണ് തീപര്‍ന്നുപിടിച്ചത്.

തീപടര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. തീ ആളി പിടിക്കുന്നത് കണ്ടയുടനെ ആളുകളെ ഒഴിപ്പിച്ചതിനാല്‍ കെട്ടിടത്തിനുള്ളില്‍ ആളുകള്‍ ആരും ഇല്ലെന്നാണ് സൂചനകള്‍.

കെട്ടിടത്തില്‍ റബ്ബര്‍ ഉത്പന്നങ്ങള്‍ ധാരാളം ഉണ്ടായിരുന്നതിനാല്‍ കനത്ത പുകയാണ് ഉയരുന്നത്. സമീപത്തുള്ള ലോഡ്ജിലെ ആളുകളെ അവിടെ നിന്നും മാറ്റിയിട്ടുണ്ട്. സമീപത്തെ കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്. നാല് അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കൂടുതല്‍ ഫയര്‍ എന്‍ജിനുകള്‍ ഇവിടേക്ക് പുറപ്പെട്ടിട്ടുണ്ട്.

അഗ്നിബാധയെത്തുടര്‍ന്ന് റോഡ് ഗതാഗതവും മെട്രോ നിര്‍മ്മാണ ജോലികളും അടക്കം നിര്‍ത്തിവച്ചിരിക്കുകയാണ്.



from mangalam.com https://ift.tt/2T2J67v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages