ഡല്‍ഹിയില്‍ ഓഡി കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

ഡല്‍ഹിയില്‍ ഓഡി കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു

ന്യുഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി മേഖലയില്‍ ഓഡി കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞുവീണ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. ഒരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

രോഹിണി സെക്ടര്‍ 15ലെ താമസക്കാരായ സുമിത് (29), ഭാര്യ രുചി (27). സുമിതിന്റെ അമ്മ റീത്ത (65) എന്നിവരാണ് മരിച്ചത്. ഇവരുടെ നാലു വയസ്സുള്ള മകനാണ് ഗുരുതരമായി പരുക്കേറ്റത്.

അമിതവേഗതയില്‍ വന്നട്രക്ക് യു-ടേണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ഡിഎസ്.പി എസ്.ഡി മിശ്ര വ്യക്തമാക്കി. അപകടത്തിനു പിന്നാലെ ട്രക്ക് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ബന്ധുവിന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.



from mangalam.com https://ift.tt/2IyLK0W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages