ന്യൂഡല്‍ഹി: പാക്കിസ്ഥാനി യുവതിയോട് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ വിട്ടു പോകണമെന്ന് ഡല്‍ഹി ഹൈക്കോടതി. ഫെബ്രുവരി 22ന് ഉള്ളില്‍ രാജ്യം വിട്ടു പോകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നോട്ടീസിനെതിരെ യുവതി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. സുരക്ഷാ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് നല്‍കിയത്.
2005ല്‍ ഇന്ത്യന്‍ പൗരനെ വിവാഹം കഴിച്ചാണ് 37 വയസുകാരിയായ പാക് യുവതി ഇന്ത്യയില്‍ എത്തിയത്. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം ഡല്‍ഹിയില്‍ താമസിച്ചു വരികയായിരുന്ന യുവതിക്കെതിരെ സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ ആചാര്യ കോടതിയെ അറിയിച്ചു.
ഫെബ്രുവരി ഏഴിനാണ് സര്‍ക്കാര്‍ നടപടിക്കെതിരെ യുവതിയും ഭര്‍ത്താവും കോടതിയെ സമീപിച്ചത്. ഫെബ്രുവരി 28 വരെ യുവതിക്ക് എതിരെ നടപടി സ്വീകരിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. 2020 വരെ കാലാവധിയുള്ള വിസയാണ് തനിക്കുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി സര്‍ക്കാര്‍ വാദത്തെ എതിര്‍ത്തത്.
from mangalam.com https://ift.tt/2NxGidi
via IFTTT
No comments:
Post a Comment