ഇസ്ലാമാബാദ്: പാക്ക് പ്രത്യാക്രമണം തടുത്ത് ഇന്ത്യ വെടിവെച്ചു വീഴ്ത്തിയ പാക്ക് എഫ്-16 വിമാനത്തിന്റെ ചിത്രങ്ങള്‍ പുറത്ത്. പാക്ക് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പാക്കിസ്താനി ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.
ചിത്രങ്ങളില്‍ കാണപ്പെടുന്ന ലോഹഭാഗം ഇന്ത്യ തകര്‍ത്ത പാക്ക് വിമാനമായ എഫ്-16 യുടേതാണെന്ന് ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പാക്കിസ്താന്‍ സേനയിലെ കമാന്‍ഡിങ് ഓഫീസര്‍മാരാണ് ചിത്രങ്ങളില്‍ കാണുന്നതെന്നുമാണ് സൂചന. ഇന്ത്യ വെടിവെച്ചിട്ട പാക്ക് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പാക്ക് സേന കണ്ടെടുത്തിരിക്കുന്നത് പാക്ക് അധീന കശ്മീരില്‍ നിന്നാണ്.
[IMG]
ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച് പ്രത്യാക്രമണം നടത്താന്‍ പാഞ്ഞടുത്ത പാക്ക് വിമാനങ്ങളെ തുരത്താന്‍ ഇന്ത്യന്‍ പോര്‍വിമാനങ്ങളും പറന്നുയര്‍ന്നതോടെ ഇരു രാജ്യങ്ങളുടെയും യുദ്ധവിമാനങ്ങള്‍ നേര്‍ക്കു നേര്‍ വരികയും, തുടര്‍ന്ന് പാക്ക് വിമാനങ്ങള്‍ തിരിഞ്ഞ് പറക്കുകയുമായിരുന്നു. ഈ ആകാശപ്പോരിനിടെയാണ് അതിര്‍ത്തി ലംഘിച്ച ഒരു പാക്ക് വിമാനം ഇന്ത്യ വെടിവെച്ചിട്ടത്. പാക്ക് സേനയെ തുരത്തുന്നതിനിടെ ഇന്ത്യയ്ക്ക് മിഗ് 21 പോര്‍വിമാനം നഷ്ടമാകുകയും പൈലറ്റ് പാക്ക് കസ്റ്റഡിയിലാകുകയും ചെയ്തു.
from mangalam.com https://ift.tt/2GPM61i
via IFTTT
No comments:
Post a Comment