തൊടുപുഴ: കൊട്ടക്കമ്പൂര്‍ ഭൂമി കയേറ്റ വിഷയത്തില്‍ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ജോയ്‌സ് ജോര്‍ജ് എം.പിക്ക് ദേവികുളം സബ് കലക്ടറുടെ നോട്ടീസ്. മാര്‍ച്ച് ഏഴിന് കൊട്ടക്കമ്പൂരിലെ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നാണ് നോട്ടീസ്. വിവിധ ഘട്ടങ്ങളിലായി ആറാം തവണയാണ് സബ്കലക്ടര്‍ നോട്ടീസ് നല്‍കുന്നത്.
പട്ടയത്തിലെ ക്രമക്കേടുകളും പട്ടയ പരിശോധനാ നടപടിയോടുള്ള നിസഹകരണവും ആരോപിച്ചാണ് ജോയ്‌സ് ജോര്‍ജ് എം.പിയുടേയും ബന്ധുക്കളുടേയും പട്ടയം ദേവികുളം മുന്‍ സബ് കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ റദ്ദാക്കിയത്. മുന്‍ സബ് കലക്ടര്‍ വി. ശ്രീറാം നേരത്തെ രണ്ട് തവണ എം.പിക്ക് നോട്ടീസ് അയച്ചിരുന്നു.
from mangalam.com https://ift.tt/2GPMcpG
via IFTTT
No comments:
Post a Comment