കൊച്ചിയില്‍ ഗോഡൗണിലെ തീപ്പിടിത്തം നിയന്ത്രണ വിധേയം; പടര്‍ന്നത് ജനറേറ്ററില്‍ നിന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

കൊച്ചിയില്‍ ഗോഡൗണിലെ തീപ്പിടിത്തം നിയന്ത്രണ വിധേയം; പടര്‍ന്നത് ജനറേറ്ററില്‍ നിന്ന്

കൊച്ചി: കൊച്ചി നഗരമധ്യത്തിലെ പാരഗൺ ചെരിപ്പു കമ്പനി ഗോഡൗണിലുണ്ടായ തീപ്പിടിത്തം നിയന്ത്രണവിധേയം. സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം ആറുനിലക്കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിൽ പ്രവർത്തിപ്പിച്ചിരുന്ന ജനറേറ്ററിൽ നിന്നാണ് തീപടർന്നതെന്നാണ് അധികൃതർ നൽകുന്ന സൂചന. തീപ്പിടിത്തം ഉണ്ടായ ഉടൻതന്നെ ജീവനക്കാർ കെട്ടിടത്തിൽ നിന്നിറങ്ങിയതിനാൽ ആളപായം ഒഴിവായി. കെട്ടിടത്തിൽ നിന്നും ഇപ്പോഴും പുക ഉയരുന്നതിനാൽ തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കെട്ടിടത്തിനകത്ത് കയറി തീയണയ്ക്കാനാണ് അഗ്നിശമന സേനയുടെ ഇപ്പോഴത്തെ ശ്രമം. നാല് മണിക്കൂറോളം നീണ്ട തീവ്ര പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രിക്കാനായത്. ഇരുപതിലേറെ അഗ്നിശമനാ യൂണിറ്റുകളും നൂറോളം സേനാംഗങ്ങളും പോലീസും ചേർന്ന് നടത്തിയ കൂട്ടായ പരിശ്രമമാണ് കൂടുതൽ പടരാതെ തീ നിയന്ത്രണത്തിലാക്കാൻ സഹായിച്ചത്. നാവികസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. നഗരത്തിലുള്ളവ കൂടാതെ അങ്കമാലി, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നെടുമ്പാശ്ശേരി എയർപോർട്ട്, കൊച്ചിൻ ഷിപ്പ് യാർഡ്, ബിപിസിഎൽ, ഫാക്ട് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും അഗ്നിശമനനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ 11.15ഓടെയാണ് കെട്ടിടത്തിന് തീപിടിച്ചത്. സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രധാന പാതയിൽ സ്റ്റേഷന് 500 മീറ്റർ മാത്രമകലെയാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തമുണ്ടായ ഉടൻ തന്നെ നാല് അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തിയെങ്കിലും തീ നിയന്ത്രിക്കാനായിരുന്നില്ല. പിന്നീട് കൂടുതൽ യൂണിറ്റുകൾ എത്തിക്കുകയായിരുന്നു. വെള്ളം പമ്പു ചെയ്ത് തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഫലം കണ്ടിരുന്നില്ല. തുടർന്ന് എയർപോർട്ടിലെയും നാവികസേനയുടെയും അഗ്നിശമന യൂണിറ്റുകൾ ഫോം (പത) പമ്പു ചെയ്തതോടെയാണ് തീ പടരുന്നത് നിയന്ത്രിക്കാനായത്. റബ്ബർ ചെരിപ്പുകളും മറ്റുമാണ് ഗോഡൗണിനകത്ത് കൂടുതലുമുള്ളത് എന്നതിനാലാണ് തീ വേഗത്തിൽ അണയ്ക്കാനാകാതെ വന്നത്. കെട്ടിടത്തിലേക്കുള്ള ഇടുങ്ങിയ പാതയും രക്ഷാപ്രവർത്തനം ദുർഘടമാക്കി. സമീപത്തെ കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ച ശേഷം അവയുടെ ബാൽക്കണികളിൽ നിന്നും ജനലുകൾ വഴി വെള്ളവും ഫോമും പമ്പു ചെയ്യുകയായിരുന്നു. ഇതിനിടെ തീപ്പിടിത്തമുണ്ടായ കെട്ടിടത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടത് ആശങ്ക ഉയർത്തിയിട്ടുണ്ട്. കളക്ടർ എ.വൈ.സഫീറുള്ള ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ചിത്രങ്ങൾ Content highlights:Kochi fire under control, fog emission continues from footwear go down


from mathrubhumi.latestnews.rssfeed https://ift.tt/2GT0C7J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages