മലയാളികള്‍ മുഴുവന്‍ കഞ്ചാവടിച്ച് ഇരിക്കുകയാണെന്ന് പോലീസ് തെറ്റിദ്ധരിക്കരുത്- വി.ടി. ബല്‍റാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

മലയാളികള്‍ മുഴുവന്‍ കഞ്ചാവടിച്ച് ഇരിക്കുകയാണെന്ന് പോലീസ് തെറ്റിദ്ധരിക്കരുത്- വി.ടി. ബല്‍റാം

കോഴിക്കോട്: കാസർകോട് ഇരട്ടക്കൊലപാതക കേസ് പോലീസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് വി.ടി. ബൽറാം എം.എൽ.എ. രംഗത്തെത്തി. കൊലപാതകത്തിന് ദിവസങ്ങൾക്ക് മുൻപ് കോൺഗ്രസ് പ്രവർത്തകരെ ഭീഷണിപ്പെടുത്തിയ ഉദുമ എം.എൽ.എ. കുഞ്ഞിരാമൻ അടക്കമുള്ള സി.പി.എം. നേതാക്കൾക്കെതിരേ അന്വേഷണം വേണമെന്നും സി.പി.എം. പ്രവർത്തകൻ ഉപയോഗിച്ച ജീപ്പ് കസ്റ്റഡിയിലെടുക്കാതെ പോലീസ് തെളിവ് നശിപ്പിക്കാൻ അവസരം നൽകുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് റോബോട്ടിനെ അവതരിപ്പിച്ച പശ്ചാത്തലത്തിലാണ് ഇതുപോലെയുള്ള പാവകളിയല്ല പോലീസിൽ ആദ്യം വേണ്ടത് എന്ന ഫെയ്സ്ബുക്ക് കുറിപ്പുമായി വി.ടി. ബൽറാം എം.എൽ.എ. രംഗത്തെത്തിയത്. കാസർകോട് ഇരട്ടക്കൊലപാതകങ്ങളുടെ അന്വേഷണം തുടക്കത്തിൽതന്നെ അട്ടിമറിക്കാനുള്ള ശ്രമമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നും മലയാളികൾ മുഴുവൻ കഞ്ചാവടിച്ച് ഇരിക്കുകയാണെന്ന് പിണറായി വിജയന്റെ പോലീസ് തെറ്റിദ്ധരിച്ച് കളയരുതെന്നും കൊന്നവർ മാത്രമല്ല, കൊല്ലിച്ചവരും നിയമത്തിന് മുന്നിൽ വന്നേ പറ്റൂവെന്നും വി.ടി. ബൽറാം ഫെയ്സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. വി.ടി.ബൽറാം എം.എൽ.എ.യുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:- ഇതുപോലുള്ള പാവകളിയല്ല സംസ്ഥാന പോലീസിൽ ആദ്യം വേണ്ടത്, നിഷ്പക്ഷമായും നീതിപൂർവ്വകമായും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമാണ്. കാസർക്കോട് കൊലപാതകങ്ങളുടെ അന്വേഷണം തുടക്കത്തിൽത്തന്നെ അട്ടിമറിക്കാനുള്ള ശ്രമമാണ് പിണറായി വിജയന്റെ നേതൃത്ത്വത്തിൽ നടക്കുന്നത്. ഒരു ലോക്കൽ പീതാംബരനിലേക്ക് അന്വേഷണം ഒതുക്കാനുള്ള നീക്കമാണ് ഇപ്പോഴത്തേത്. പാർട്ടി പറയാതെ അയാൾ ഒന്നും ചെയ്യില്ലെന്നാണ് പീതാംബരന്റെ കുടുംബം പറയുന്നത്. കൊലപാതകത്തിന് ദിവസങ്ങൾ മാത്രം മുൻപ് സ്ഥലത്ത് വന്ന് കോൺഗ്രസ് പ്രവർത്തകരെ നേരിട്ട് ഭീഷണിപ്പെടുത്തിയ ഉദുമ എംഎൽഎ കുഞ്ഞിരാമൻ അടക്കമുള്ള സിപിഎം നേതാക്കൾക്കെതിരെ കൃത്യമായ അന്വേഷണം വേണം. കൊലപാതക ദിവസം 15000 ലേറെപ്പേർ പങ്കെടുത്ത പെരുങ്കളിയാട്ട സംഘാടക സമിതി യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന എംഎൽഎ കുഞ്ഞിരാമൻ എന്തുകൊണ്ടാണ് അവസാന നിമിഷം പിൻവാങ്ങിയതെന്ന് കൂടി അന്വേഷിക്കപ്പെടണം. ഇദ്ദേഹത്തിന്റെ വീടിന്റെ പരിസരത്തു നിന്ന് കണ്ടെത്തിയ ജീപ്പ് ഉപയോഗിച്ചിരുന്ന സിപിഎം പ്രവർത്തകനായ സജിയെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ തടസ്സം നിന്ന് മോചിപ്പിച്ചത് ആരാണ് എന്നും വ്യക്തമാവേണ്ടതുണ്ട്. ജീപ്പ് കസ്റ്റഡിയിലെടുക്കാതെ തെളിവ് നശിപ്പിക്കാൻ പോലീസ് അവസരം നൽകുകയാണ്. മലയാളികൾ മുഴുവൻ കഞ്ചാവടിച്ച് ഇരിക്കുകയാണെന്ന് പിണറായി വിജയന്റെ പോലീസ് തെറ്റിദ്ധരിച്ച് കളയരുത്. കൊന്നവർ മാത്രമല്ല, കൊല്ലിച്ചവരും നിയമത്തിന് മുന്നിൽ വന്നേ പറ്റൂ. Content Highlights:kasargod double murder; vt balram mla facebook post against police investigation


from mathrubhumi.latestnews.rssfeed https://ift.tt/2trVmQw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages