കാസർകോട്: പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതി പീതാംബരന്റെ കുടുംബത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപാതകങ്ങളിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നും ഭർത്താവ് കേസിൽ പെട്ട വിഷമത്തിലായിരിക്കാം പീതാംബരന്റെ ഭാര്യയുടെ പ്രതികരണമെന്നും കോടിയേരി പറഞ്ഞു. പീതാംബരന് കൊലപാതകത്തിൽ പങ്കില്ലെന്നും മറ്റാർക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നെന്നുമുള്ള പീതാംബരന്റെ ഭാര്യ മഞ്ജുവിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി പറഞ്ഞിട്ടാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് ഭാര്യയോട് ഭർത്താവ് പറഞ്ഞിട്ടുണ്ടായിരിക്കാം. എന്നാൽ പാർട്ടിക്ക് അങ്ങനെയൊരു തീരുമാനം ഉണ്ടായിരുന്നില്ല. ഇത്തരം കാര്യങ്ങൾ ചെയ്യുന്നവരൊക്കെ ഇത് പാർട്ടി തീരുമാനമാണ് എന്നുപറഞ്ഞ് ചെയ്യും. ചെയ്യുന്ന ആൾ വിചാരിക്കുന്നത് താനാണ് പാർട്ടി എന്നാണ്. അവരല്ല പാർട്ടി. പാർട്ടി എന്ന നിലയിൽ അങ്ങനെയൊരു തീരുമാനം ഉണ്ടായിട്ടില്ല. ഇക്കാര്യം അവിടുത്തെ ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. പീതാംബരന്റെ കുടുംബത്തിന് പാർട്ടി തീരുമാനപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ധാരണയുണ്ടായിട്ടുണ്ടാകാം. എന്നാൽ ആ ധാരണയുണ്ടായതിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ല. പീതാംബരൻ കൊലക്കേസിൽ ഉൾപ്പെട്ടപ്പോൾ വീട്ടുകാർക്ക് വിഷമമുണ്ടായിട്ടുണ്ടാകും. അതിൽനിന്നുണ്ടാകുന്ന ഒരു അഭിപ്രായപ്രകടനം എന്നല്ലാതെ അതിന് വലിയ പ്രാധാന്യം കൊടുക്കേണ്ടതായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്തിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗമായ പീതാംബരനെ അറസ്റ്റ് ചെയ്തത്. എന്നാൽ പീതാംബരന് കൊലപാതകത്തിൽ പങ്കില്ലെന്നും മറ്റാർക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നെന്നും ഭാര്യ മഞ്ജു പ്രതികരിച്ചിരുന്നു. Content Highlights:Kasargod double murder, Kodiyeri against peethambarans family, periya political murder
from mathrubhumi.latestnews.rssfeed https://ift.tt/2TZkvxB
via
IFTTT
No comments:
Post a Comment