ജഗതിയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ച ആ ഫേസ്ബുക്ക് പേജ് വ്യാജമെന്ന് മകള്‍ പാര്‍വതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

ജഗതിയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ച ആ ഫേസ്ബുക്ക് പേജ് വ്യാജമെന്ന് മകള്‍ പാര്‍വതി

നടന്‍ ജഗതി ശ്രീകുമാറിന്റെ പേരില്‍ ഇപ്പോള്‍ സജീവമായിട്ടുള്ള ആ ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമെന്ന് മകള്‍ പാര്‍വതി. ജഗതി തിരശ്ശീലയിലേയ്ക്ക് തിരിച്ചു വരുന്നു ്എന്നതുള്‍പ്പെടെ കഴിഞ്ഞ ദിവസം ഈ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, ഇത് വ്യാജ അക്കൗണ്ടാണെന്നും ഇത്തരം അക്കൗണ്ടുകള്‍ പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും പാര്‍വതി തന്റെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി.

പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...:

എല്ലാവര്‍ക്കും നമസ്‌കാരം.

പ്രമുഖ വ്യക്തികളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കല്‍ ഒരു തമാശ ആയി മാറിയിരിക്കുകയാണ്. ഇതാ ഇപ്പോള്‍ പപ്പയുടെ പേരിലും ഒത്തിരി വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക്കില്‍ കണ്ടുതുടങ്ങി. ഒപ്പം ഇതിലെ വ്യാജ വാര്‍ത്തകളും..,ഈ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടും ഇതിലെ വാര്‍ത്തകളും വ്യാജമാണ്.പപ്പക്ക് നിലവില്‍ ഫേസ്ബുക്കില്‍ ഒഫീഷ്യല്‍ ആയി അക്കൗണ്ട് ഒന്നും തന്നെ ഇല്ല .അതുകൊണ്ട് ദയവുചെയ്ത് ഇതുപോലത്തെ വ്യാജ അക്കൗണ്ടുകളും ,ഇതില്‍ വരുന്ന വ്യാജ വാര്‍ത്തകളും പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ കഴിവതും പപ്പയെ സ്‌നേഹിക്കുന്ന എല്ലാവരും ശ്രമിക്കുമല്ലോ ...
Thank you...



from mangalam.com https://ift.tt/2tvc4i7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages