കൊൽക്കത്ത: ഈ വർഷത്തെ ഐ.പി.എല്ലിനു പിന്നാലെ ലോകകപ്പ് ക്രിക്കറ്റ് വരുന്നതിനാൽ ഇന്ത്യൻ ടീമിലെ പ്രധാന താരങ്ങൾക്ക് ഐ.പി.എല്ലിനിടയ്ക്ക് കൃത്യമായ വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാര്യം ഫ്രാഞ്ചൈസികളോട് ബി.സി.സി.ഐ ആവശ്യപ്പെടുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ബി.സി.സി.ഐയിൽ നിന്ന് ഇത്തരം നിർദേശങ്ങളൊന്നും തന്നെ തങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സി.ഇ.ഒ വെങ്കി മൈസൂർ. ഇത്തവണത്തെ ഐ.പി.എൽ സീസണിൽ ഇന്ത്യൻ താരങ്ങളുടെ ജോലിഭാരം ബി.സി.സി.ഐ നിരീക്ഷിക്കുമെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ പ്രസാദ് പറഞ്ഞിരുന്നു. ലോകകപ്പ് മുന്നിൽ കണ്ടാണ് ഈ നടപടി. പ്രധാന താരങ്ങൾക്ക് വിശ്രമം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബി.സി.സി.ഐയുടെ യാതൊരു നിർദേശങ്ങളും ലഭിച്ചിട്ടില്ല. ടൂർണമെന്റ് ഇത്തവണ നേരത്തെ അവസാനിക്കും. മേയ് 12-നാണ് ഫൈനൽ. ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ അഞ്ചിനാണ്. ഇതിനിടയിൽ ധാരാളം സമയമുണ്ട്. എന്റെ അഭിപ്രായത്തിൽ നെറ്റ്സിൽ പരിശീലിക്കുന്നതിനേക്കാൾ മത്സര ക്രിക്കറ്റിൽ കളിക്കുന്നതാണ് ഫോം നിലനിർത്തുന്നതിന് ഏറ്റവും നല്ലത് - വെങ്കി മൈസൂർ പറഞ്ഞു. കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. Content Highlights:no guidelines received from bcci yet kkr ceo venky mysore
from mathrubhumi.latestnews.rssfeed https://ift.tt/2GVcUfN
via
IFTTT
No comments:
Post a Comment