തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് ഭക്തിയുടെ നിറവിൽ പൊങ്കാലയർപ്പിച്ച് ഭക്തലക്ഷങ്ങൾ മടങ്ങിത്തുടങ്ങി. ഉച്ചയ്ക്ക് രണ്ട് പതിനഞ്ചോടെയായിരുന്നു പൊങ്കാല നിവേദ്യം. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 250 ഓളം ശാന്തിമാരാണ് നിവേദ്യം സമർപ്പിച്ചത്. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരുന്നു ഇത്തവണത്ത ആറ്റുകാൽ പൊങ്കാല. പൊങ്കാല നിവേദ്യത്തിന് ശേഷം നഗരസഭ പ്രദേശത്ത് ശുചീകരണം ആരംഭിച്ചു. ജില്ലയിലെ കെ.എസ്.ആർ.ടി.സി അടക്കമുള്ള പൊതുഗതാഗതം പുനഃസ്ഥാപിച്ചു. ഗിന്നസ് റെക്കോഡിൽ ഇടം നേടിയിട്ടുള്ള പൊങ്കാലയിൽ ഇത്തവണയും കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സ്ത്രീ ഭക്തജനങ്ങൾ എത്തിയിട്ടുണ്ടാകുമെന്നാണ് ക്ഷേത്രം അധികൃതർ വ്യക്തമാക്കുന്നത്. ഔദ്യോഗിക കണക്കുകൾ പുറത്തുവന്നിട്ടില്ല. ബുധനാഴ്ച രാത്രി 7.30-ന് കുത്തിയോട്ടത്തിന് ചൂരൽകുത്ത്. 815 ബാലൻമാരാണ് കുത്തിയോട്ടത്തിന് വ്രതം നോക്കുന്നത്. രാത്രി 11.15-ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. ചെർപ്പുളശ്ശേരി അനന്തപദ്മനാഭൻ എന്ന കൊമ്പൻ ദേവിയുടെ തിടമ്പേറ്റും. കുത്തിയോട്ടം, സായുധ പോലീസ്, പഞ്ചവാദ്യം, കലാരൂപങ്ങൾ എന്നിവ അകമ്പടിയേകും. വ്യാഴാഴ്ച പുലർച്ചെ മണക്കാട് ശാസ്താക്ഷേത്രത്തിൽ ഇറക്കി പൂജയ്ക്ക് ശേഷം മടക്കയെഴുന്നള്ളത്ത്. രാവിലെ 8-ന് അകത്തെഴുന്നള്ളിപ്പ്. രാത്രി 9.15-ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. 12.15-ന് നടക്കുന്ന കുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും. Content Highlights:This Year Attukalponkala Ends
from mathrubhumi.latestnews.rssfeed https://ift.tt/2XdXZmI
via
IFTTT
No comments:
Post a Comment