ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസിന് നേരേ കല്ലേറ്. ന്യൂഡൽഹിയിൽനിന്ന് വാരണാസിയിലേക്കുള്ള യാത്രയ്ക്കിടെ ഉത്തർപ്രദേശിലെ തുണ്ട്ല ജംങ്ഷന് സമീപമായിരുന്നു സംഭവം. കല്ലേറിൽ ട്രെയിനിലെ ഒരു ജനൽച്ചില്ല് തകർന്നതായാണ് റിപ്പോർട്ട്. ഇത് മൂന്നാംതവണയാണ് വന്ദേഭാരത് എക്സ്പ്രസിന് നേരേ കല്ലേറുണ്ടാകുന്നത്. നേരത്തെ പരീക്ഷണയോട്ടം നടത്തുന്നതിനിടെ 2018 ഡിസംബർ 20-നും ഫെബ്രുവരി രണ്ടിനും ട്രെയിനിന് നേരേ കല്ലേറുണ്ടായിരുന്നു. വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തതിന്റെ രണ്ടാംദിനം ട്രെയിൻ വഴിയിൽ കുടുങ്ങിയതും നേരത്തെ വാർത്തയായിരുന്നു. ബുധനാഴ്ച കല്ലേറുണ്ടായ തുണ്ട്ല ജംങ്ഷന് സമീപത്താണ് ബ്രേക്ക് ജാമായി ട്രെയിൻ വഴിയിൽ കുടുങ്ങിയത്. പിന്നീട് മണിക്കൂറുകൾ കഴിഞ്ഞാണ് യാത്ര പുനരാരംഭിച്ചത്. ഫെബ്രുവരി 15-നാണ് സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ്ഓഫ് ചെയ്തത്. 18 മാസം കൊണ്ട് പൂർണമായും ഇന്ത്യയിൽ നിർമിച്ച ട്രെയിനിൽ രണ്ട് എക്സിക്യൂട്ടിവ് ക്ലാസ് ഉൾപ്പെടെ 16 എ.സി. കോച്ചുകളാണുള്ളത്. ഡൽഹി-വാരണാസി റൂട്ടിൽ സർവ്വീസ് നടത്തുന്ന ട്രെയിനിൽ ഒരേസമയം 1128 യാത്രക്കാർക്ക് സഞ്ചരിക്കാം. Content Highlights:stone pelted on vande bharat express in uttar pradesh
from mathrubhumi.latestnews.rssfeed https://ift.tt/2Se5bLO
via
IFTTT
No comments:
Post a Comment