വിവാദ പ്രസംഗത്തില്‍ സി.പി.എം നേതാവ് മുസ്തഫ ഖേദം പ്രകടിപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

വിവാദ പ്രസംഗത്തില്‍ സി.പി.എം നേതാവ് മുസ്തഫ ഖേദം പ്രകടിപ്പിച്ചു

കാസര്‍ഗോഡ്: വിവാദ കൊലവിളി പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് സി.പി.എം നേതാവ് വി.പി.പി മുസ്തഫ. പ്രസംഗത്തില്‍ ഉപയോഗിച്ച പദപ്രയോഗങ്ങളില്‍ ഖേദിക്കുന്നു. അക്രമത്തിന് ആഹ്വാനം ചെയ്യാന്‍ ഉദ്ദേശിച്ചായിരുന്നില്ല പ്രസംഗം. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും മുസ്തഫ പറഞ്ഞു.

തന്റെ വാക്കുകള്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ വേദനിപ്പിച്ചെങ്കില്‍ ദുഃഖിക്കുന്നു. കല്യോട്ടെ അക്രമങ്ങള്‍ള്‍ ക്ഷമിക്കണമെന്നാണ് താന്‍ ഉദ്ദേശിച്ചത്. എന്നാല്‍ വാക്കുകള്‍ അടര്‍ത്തിയെടുത്ത് പ്രചരിപ്പിച്ചത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയെന്നും മുസ്തഫ പറഞ്ഞു.

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായ പീതാംബരന്‍ ഉള്‍പ്പെടെയുള്ള സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു മുസ്തഫയുടെ വിവാദ പ്രസംഗം.

പീതാംബരനേയും സുരേന്ദ്രനെയും യാതൊരു പ്രകോപനവുമില്ലാതെ ആക്രമിച്ച മര്‍ദ്ദിച്ച സംഭവങ്ങള്‍ വരെ ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ആക്രമിക്കാന്‍ വന്നാല്‍ ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല ഒരൊറ്റയെണ്ണം ബാക്കിയില്ലാതെ പെറുക്കു എടുക്കേണ്ടി വരുമെന്നായിരുന്നു മുസ്തഫയുടെ വിവാദ പ്രസംഗം.



from mangalam.com https://ift.tt/2BLYzyL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages