ഗുവാഹത്തി: അസമിലെ ജോര്‍ഹട്ട്, ഗോലാഘട്ട് ജില്ലകളിലുണ്ടായ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 136 ആയി. ഇരുനൂറിലധികം പേര്‍ ചികിത്സയിലാണ്. ഗോലാഘട്ടിലെ സല്‍മാര പ്ലാന്റേഷനില്‍ നിന്നുമാണ് ദുരന്തത്തിന്റെ ആരംഭം. ഫെബ്രുവരി 22നാണ് മദ്യ ദുരന്തം ഉണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് പത്ത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷമദ്യം കഴിച്ച് അവശനിലയിലായ നിരവധി പേര്‍ ഓരോ ദിവസവും ആശുപത്രികളില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
ദ്രൗപതി ഒറാന്‍ (65), മകന്‍ സഞ്ജു ഒറാന്‍ (30) എന്നിവരുടെ വീട്ടില്‍ നിന്നുമാണ് വിഷമദ്യം ഗ്രാമത്തില്‍ പ്രചരിച്ചത്. ഇരുവരും മരണമടഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പര്‍ അസം ഡിവിഷന്‍ കമ്മീഷണര്‍ ജൂലി സോനോവാളിനാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
15,000 ലിറ്റര്‍ വ്യാജമദ്യം നശിപ്പിച്ചതായി അസം എക്‌സൈസ് വകുപ്പ് പി.ആര്‍.ഒ എസ്. പാണ്ഡെ അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ വീതം നല്‍കും.
from mangalam.com https://ift.tt/2SW9j8t
via IFTTT
No comments:
Post a Comment