വിശാഖപട്ടണം: ഇന്ത്യയ്‌ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് 127 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 36 പന്തില്‍ ആറു ഫോറും, ഒരു സിക്‌സും സഹിതം 50 റണ്‍സെടുത്ത ലോകേഷ് രാഹുലാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേയ്ക്ക് നയിച്ചത്. കോഹ്‌ലിയും, ധോണിയും മാത്രമാണ് ലോകേഷിനു പിന്നാലെ രണ്ടക്കം കടന്നത്. 29 പന്തില്‍ 37 റണ്‍സെടുത്ത് ധോണി പുറത്താകാതെ നിന്നു.
ഓപ്പണര്‍ രോഹിത് ശര്‍മ്മ( എട്ട് പന്തില്‍ അഞ്ച് റണ്‍സ്), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി( 17 പന്തില്‍ 24 റണ്‍സ്), ഋഷഭ് പന്ത്( അഞ്ച് പന്തില്‍ മൂന്ന് റണ്‍സ്), ദിനേഷ് കാര്‍ത്തിക്( മൂന്ന് പന്തില്‍ ഒരു റണ്‍സ്) ക്രുണാല്‍ പാണ്ഡ്യ( ആറു പന്തില്‍ ഒരു റണ്‍സ്) , ഉമേഷ് യാദവ്( രണ്ട് റണ്‍സ്)എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓസീസിനായി കോള്‍ട്ടര്‍ നൈല്‍ മൂന്ന് ഓവറില്‍ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. സാമ്പ , ജെപി ബെഹ്‌റെന്‍ഡോര്‍ഫ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ാരോണ്‍ ഫിഞ്ച് ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംമ്രയും ടീമിലേയ്ക്ക് തിരിച്ചെത്തി. ഇന്ത്യയ്ക്കായി പഞ്ചാബുകാരനായ യുവ സ്പിന്നര്‍ മായങ്ക് മര്‍ക്കാണ്ടെ അരങ്ങേറ്റം കുറിക്കും. ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ ശിഖര്‍ ധവാന് വിശ്രമം അനുവദിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2VifxMv
via IFTTT
No comments:
Post a Comment