പുല്‍വാമ ആക്രമണം: കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു; കാര്‍ ചാവേര്‍ ഓടിക്കുന്ന ദൃശ്യവും ലഭിച്ചതായി എന്‍.ഐ.എ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

പുല്‍വാമ ആക്രമണം: കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു; കാര്‍ ചാവേര്‍ ഓടിക്കുന്ന ദൃശ്യവും ലഭിച്ചതായി എന്‍.ഐ.എ

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). ചുവന്ന എക്കോ കാറിന്റെ സിസിടിവി ദൃശ്യമാണ് എന്‍.ഐ.എ കണ്ടെടുത്തത്. സി.ആര്‍.പി.എഫ് വാഹനവ്യുഹത്തിനു നേര്‍ക്ക് കാര്‍ ഇടിച്ചുകയറുന്നതിന് മുന്‍പ് രേഖപ്പെടുത്തിയതാണ് ഈ ദൃശ്യം.

ആക്രമണം നടത്തിയ ചാവേര്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ അദില്‍ അഹമ്മദ് ദര്‍ കാര്‍ ഓടിക്കുന്ന സിസിടിവി ദൃശ്യവും ലഭിച്ചതായി എന്‍.ഐ.എ പറയുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണം നടന്ന ദിവസം മുതല്‍ കാറിന്റെ ഉടമയേയും കാണ്‍മാനില്ല.

2010-11 മോഡല്‍ കാര്‍ ആണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നാണ് സൂചന. കാറിന്റെ പെയിന്റ് മാറ്റിയിട്ടുണ്ട്. സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന്റെ സമീപം പല തവണ ഈ കാര്‍ എത്തിയിരുന്നു. കാര്‍ മാറ്റിക്കൊണ്ടുപോകാന്‍ മൂന്നാം നമ്പര്‍ ബസിന് എസ്‌കോര്‍ട്ട് പോയിരുന്ന വാഹനത്തില്‍ നിന്ന് നിര്‍ദേശം നല്‍കിയിരുന്നവെങ്കിലും അദില്‍ കാര്‍ ഇടത്തേക്കും വലത്തേക്കും വെട്ടിച്ച് മാറ്റുകയായിരുന്നു. ഒന്നോ രണ്ടോ മിനിറ്റ് പരിശ്രമത്തിനു ശേഷം അദില്‍ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റി. ജമ്മുവില്‍ നിന്ന് മുതല്‍ അദില്‍ സി.ആര്‍.പി.എഫ് വാഹനങ്ങളെ പിന്തുടര്‍ന്നിരുന്നുവെന്നാണ് കരുതുന്നതെന്നും എന്‍.ഐ.എ പറയുന്നു.

ഈ മാസം 14ന് സി.ആര്‍.പി.എഫ് 76 ബറ്റാലിയന്റെ വാഹനവ്യുഹത്തിനു നേര്‍ക്കാണ് ചാവേര്‍ ആക്രമണമുണ്ടായത് 40 ജവാന്മാരാണ് വീരമൃത്യൂവരിച്ചത്. അവധിക്കു ശേഷം ശ്രീനഗറില്‍ ജോലിയില്‍ പ്രവേശിക്കാന്‍ പോയതായിരുന്നു സംഘം. പുലര്‍ച്ചെ 2.33നാണ് വാഹനങ്ങള്‍ ജമ്മുവില്‍ നിന്ന് പുറപ്പെട്ടത്. ശ്രീനഗര്‍ എത്തുന്നതിന് 27 കിലോമീറ്റര്‍ അകലെ ലെത്‌പോറയില്‍ എത്തുമ്പോഴാണ് അഞ്ചാമത്തെ ബസിനു നേര്‍ക്ക് ചാവേര്‍ ആക്രമണമുണ്ടായത്.



from mangalam.com https://ift.tt/2IzYkgg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages