കട്ടപ്പുറത്തായ വന്ദേ ഭാരത് എക്‌സ്പ്രസിനെ വിമര്‍ശിക്കുന്നത് എഞ്ചിനീയര്‍മാരെ അപമാനിക്കുന്നതിന് തുല്യമെന്ന് പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

കട്ടപ്പുറത്തായ വന്ദേ ഭാരത് എക്‌സ്പ്രസിനെ വിമര്‍ശിക്കുന്നത് എഞ്ചിനീയര്‍മാരെ അപമാനിക്കുന്നതിന് തുല്യമെന്ന് പ്രധാനമന്ത്രി

വാരണാസി: വന്ദേ ഭാരത് എക്‌സ്പ്രസിനെതിരായ പ്രതിപക്ഷ വിമര്‍ശനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയതും ആദ്യ എഞ്ചിന്‍ രഹിതവുമായ വന്ദേ ഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തിന് പിറ്റേന്ന് തകരാറായിരുന്നു. മോഡി ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത് എക്‌സ്പ്രസ് കട്ടപ്പുറത്തായതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എസ്.പി നേതാവ് അഖിലേഷ് യാദവും രംഗത്ത് വന്നിരുന്നു.

എന്നാല്‍ വന്ദേ ഭാരത് എക്‌സ്പ്രസിനെ വിശമര്‍ശിക്കുന്നത് എഞ്ചിനീയര്‍മാരെയും സാങ്കേതിക വിഗദ്ധരെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി മോഡി. ചിലര്‍ വന്ദേ ഭാരത് എക്‌സ്പ്രസിനെ പരിഹസിക്കുകയാണ്. ഇത് ദൗര്‍ഭാഗ്യകരമാണ്. ഇത്തരം വിമര്‍ശനങ്ങള്‍ ട്രെയിന്‍ നിര്‍മ്മാണത്തില്‍ പങ്കാളികളായ എഞ്ചിനീയര്‍മാരെയും സാങ്കേതിക വിദഗ്ധരെയും അപമാനിക്കുന്നതിന് തുല്യമാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. എഞ്ചിനീയര്‍മാരെയും സാങ്കേതികവിദഗ്ധരെയും രാജ്യത്തെയും അപമാനിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിമര്‍ശനങ്ങളുടെ പേരില്‍ ആരും തളരരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാവിയില ബുള്ളറ്റ് ട്രെയിന്‍ നിര്‍മ്മിക്കാനും അത് ഓടിക്കാനും പ്രാപ്തിയുള്ള എഞ്ചിനീയര്‍മാരെ താന്‍ സല്യൂട്ട് ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിഹാസങ്ങള്‍ വേദനിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ തനിക്ക് കത്തുകള്‍ അയച്ചിരുന്നു. എഞ്ചിനീയര്‍മാരെയും സാങ്കേതികവിദഗ്ധരെയും അപമാനിക്കുന്നത് ശരിയായ നടപടിയാണോയെന്നും പ്രധാനമന്ത്രി ചോദിച്ചു.

മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ചെന്നൈയില്‍ നിര്‍മ്മിച്ച ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. വാരണാസി-ഡല്‍ഹി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ ആദ്യ യാത്രയില്‍ വാരണാസിയില്‍ നിന്ന് മടങ്ങുന്ന വഴിക്കാണ് എഞ്ചിന്‍ തകരാറുണ്ടായത്.



from mangalam.com http://bit.ly/2GvyVCJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages