തെലങ്കാന മന്ത്രിസഭ വികസിപ്പിച്ചു; ആറു പുതുമുഖങ്ങള്‍, മകനും അനന്തരവനും സ്ഥാനമില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

തെലങ്കാന മന്ത്രിസഭ വികസിപ്പിച്ചു; ആറു പുതുമുഖങ്ങള്‍, മകനും അനന്തരവനും സ്ഥാനമില്ല

ഹൈദരാബാദ്: തെലങ്കാദ മന്ത്രിസഭ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു വികസിപ്പിച്ചു. പത്ത് അംഗങ്ങളെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ഇവരില്‍ ആറു പേര്‍ പുതുമുഖങ്ങളാണ്. മുന്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന മകന്‍ കെ.ടി രാമറാവു , അനന്തരവന്‍ ടി.ഹരീഷ് റാവു എന്നിവരെ ഇത്തവണ ഉള്‍പ്പെടുത്തിയിട്ടില്ല. മുന്‍മന്ത്രിസഭയില്‍ ഐ.ടി മുനിസിപ്പല്‍ ഭരണമന്ത്രിയായിരുന്നു കെ.ടി രാമറാവു, ജലവിഭവമായിരുന്നു ഹരീഷ് റാവുവിന്.

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മന്ത്രിസഭാ വികസനത്തോടെ അംഗങ്ങളുടെ എണ്ണം 12 ആയി. 18 പേര്‍ വരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം. വൈകാതെ മൂന്നാംഘട്ട മന്ത്രിസഭാ വികസനമുണ്ടാകുമെന്നാണ് സൂചന.

സി.എച്ച് മല്ലറെഡ്ഡി, വി. ശ്രീനിവാസ് ഗൗഡ്, സിംഗിറെഡ്ഡി നിരജ്ഞന്‍ റെഡ്ഡി, എരമെല്ലി ദയകുമാര്‍ റാവു, വെമുല പ്രശാന്ത റെഡ്ഡി, കൊപ്പുല ഈശ്വര്‍ എന്നിവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങള്‍.

ഇന്ദ്രാകരണ്‍ റെഡ്ഡി, തലസാനി ശ്രീനിവാസ് യാദവ്, ഗുന്താകാന്ത് ജഗ്ദീഷ് റെഡ്ഡി, എടല രജേന്ദര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. കെ.സി.ആറും ഉപമുഖ്യമന്ത്രിയും നേരത്തെ സത്യപ്രതിജ്ഞ ചെയ്തിരുന്നു.



from mangalam.com http://bit.ly/2NcDLoI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages