പരീക്ഷാസംവിധാനം മാറുന്നു: കുട്ടികൾ ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

പരീക്ഷാസംവിധാനം മാറുന്നു: കുട്ടികൾ ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷ

ന്യൂഡൽഹി: ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ ആന്തരിക, തുടർ മൂല്യനിർണയത്തിന് കൂടുതൽ പ്രാധാന്യം നൽകി പരീക്ഷാസംവിധാനത്തിൽ സമൂലമാറ്റം വരുത്തണമെന്ന് യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു.ജി.സി.) നിയോഗിച്ച വിദഗ്ധസമിതി ശുപാർശ ചെയ്തു. ആന്തരികമൂല്യനിർണയ മാർക്ക് മൊത്തംമാർക്കിന്റെ പകുതിയായി ഉയർത്തണമെന്നാണ് മുഖ്യ ശുപാർശ. ബിരുദം, ബിരുദാനന്തരബിരുദം, എം.ഫിൽ, പിഎച്ച്.ഡി. കോഴ്സുകൾക്ക് യോജിക്കുന്ന മൂല്യനിർണയം കോളേജുകളും സർവകലാശാലകളും തിരഞ്ഞെടുക്കണം. ആന്തരിക, തുടർ മൂല്യനിർണയത്തിനാണ് പ്രാധാന്യം നൽകേണ്ടത്. തുടക്കത്തിൽ ആന്തരിക മൂല്യനിർണയത്തിന്റെയും പൊതുപരീക്ഷയുടെയും അനുപാതം 30:70 ആയിരിക്കണം. ക്രമാനുഗതമായി മൂല്യനിർണയം 50:50 എന്ന അനുപാതത്തിലെത്തണം. ഉന്നതറാങ്കുള്ള സ്ഥാപനങ്ങളിൽ ഇത് 60:40 എന്ന അനുപാതത്തിലുമാകാം. വിദ്യാർഥികൾ ആഗ്രഹിക്കുന്ന സമയത്ത് പരീക്ഷയെഴുതാൻ അനുവദിക്കുക, പരീക്ഷത്തട്ടിപ്പ് തടയാൻ ഹാൾടിക്കറ്റിൽ ബാർകോഡ് രേഖപ്പെടുത്തുക, ചോദ്യക്കടലാസ് പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ഓൺലൈൻ വഴി സെന്ററുകൾക്ക് അയച്ചുകൊടുക്കുക, സമയബന്ധിതമായി പരീക്ഷാഫലം പ്രസിദ്ധീകരിക്കുക തുടങ്ങിയ നിർദേശങ്ങളും വിദഗ്ധസമിതി മുന്നോട്ടുവെച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസവിദഗ്ധർക്കും പൊതുജനത്തിനും ഈ റിപ്പോർട്ടിന്മേലുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും മാർച്ച് ഒമ്പതുവരെ renu.ugc@nic.in, evaluationerforms@gmail.com എന്നീ ഇ-മെയിലുകൾവഴി അറിയിക്കാം. നിർദേശങ്ങൾ * ആന്തരിക മൂല്യനിർണയം വിദ്യാർഥിസൗഹൃദവും സുതാര്യവും വസ്തുനിഷ്ഠവുമായിരിക്കണം. ആന്തരിക മൂല്യനിർണയം കഴിഞ്ഞാൽ ഉടൻതന്നെ ഫലം അറിയിക്കണം. * നീതിപൂർവകവും വിശ്വസനീയവും സുതാര്യവുമായ പരീക്ഷാസംവിധാനത്തിൽ എല്ലാഘട്ടത്തിലും മോഡറേഷൻ അനിവാര്യമാണ്. മൂല്യനിർണയം, തുടർ മൂല്യനിർണയം തുടങ്ങിയ ഘട്ടങ്ങളിൽ മോഡറേഷൻ നൽകണം. 2-3 വർഷങ്ങൾ കൂടുമ്പോൾ പരീക്ഷാസംവിധാനം വിലയിരുത്തണം. ഇതിനായി വിദ്യാഭ്യാസസ്ഥാപനങ്ങളിലും സംസ്ഥാനതലത്തിലും പരീക്ഷാ പരിഷ്കരണസമിതി രൂപവത്കരിക്കണം. * വിദ്യാർഥികൾ ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷയെഴുതാൻ അനുവദിക്കണം. ഇതിനായി ദേശീയതലത്തിൽ ബോർഡ് രൂപവത്കരിക്കണം. പരീക്ഷയെഴുതാൻ പ്രായമോ, കുറഞ്ഞ യോഗ്യതയോ തടസ്സമാകരുത്. പാഠ്യപദ്ധതി, പഠനസാമഗ്രികൾ, ക്വസ്റ്റ്യൻ ബാങ്ക് എന്നിവ ഇവർക്ക് ലഭ്യമാക്കണം. തുടക്കത്തിൽ വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്ക് ഈ രീതി നടപ്പാക്കാം. * ചോദ്യക്കടലാസ് തയ്യാറാക്കുന്നതിൽ സമൂലപരിഷ്കരണം ആവശ്യമാണ്. മുൻകൂട്ടി നിശ്ചയിച്ച അനുപാതത്തിൽ ക്വസ്റ്റ്യൻ ബാങ്കിൽനിന്നുള്ള ചോദ്യങ്ങളും ചോദ്യക്കടലാസ് തയ്യാറാക്കുന്നവർ സ്വതന്ത്രമായി കണ്ടെത്തുന്ന ചോദ്യങ്ങളും ഉൾപ്പെടുത്തി ചോദ്യക്കടലാസ് തയ്യാറാക്കാം. * ശരാശരിവിദ്യാർഥികൾക്ക് എഴുതാനും സമർഥരായ വിദ്യാർഥികളുടെ മികവ് അളക്കാനും സഹായകമായ ചോദ്യങ്ങൾ ഉൾക്കൊള്ളിക്കണം. തെറ്റില്ലാത്തതും ദുർഗ്രഹമല്ലാത്തതുമായ ചോദ്യക്കടലാസുകൾവേണം തയ്യാറാക്കാൻ. ഇതിനായി അധ്യാപകരെ ബോധവത്കരിക്കാൻ ശില്പശാലകൾ നടത്തണം. * വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂട് പഠനഫലത്തിൽ അധിഷ്ഠിതമായിരിക്കണം. കോഴ്സിൽനിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്; കോഴ്സ് പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന അറിവ്, വൈദഗ്ധ്യം തുടങ്ങിയവ സർവകലാശാലാ തലത്തിലോ കോളേജ് തലത്തിലോ ഓരോ കോഴ്സിനും നിശ്ചയിക്കണം. *എല്ലാ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും ഓരോ കോഴ്സിലും ഗ്രേഡ്, ക്രെഡിറ്റ് തുടങ്ങിയവ നൽകുന്നതിന് ഏകീകൃതമായ സ്വഭാവമുണ്ടായിരിക്കണം. ഇതിന് യു.ജി.സി.യുടെ മാർഗരേഖ പിന്തുടരണം. ഹാൾടിക്കറ്റിൽ ബാർകോഡ് * പരീക്ഷാതട്ടിപ്പ് തടയാൻ വിദ്യാർഥികളുടെ ഹാൾടിക്കറ്റിൽ ബാർകോഡ് എൻക്രിപ്റ്റ് ചെയ്യണം. പരീക്ഷ തുടങ്ങി 90 മിനിറ്റിനുള്ളിൽ വിദ്യാർഥികളെ ഹാളിന് പുറത്തുപോകാൻ അനുവദിക്കരുത്. ചോദ്യക്കടലാസുമായി ഹാളിന് പുറത്തുപോകാൻ വിദ്യാർഥികളെ അനുവദിക്കരുത്. ചോദ്യക്കടലാസുകൾ പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ഓൺലൈൻവഴി സെന്ററുകൾക്ക് അയച്ചുകൊടുക്കണം. * രജിസ്ട്രേഷൻ, ഹാൾടിക്കറ്റ് നൽകൽ, ആഭ്യന്തര മൂല്യനിർണയത്തിന്റെയും പൊതുപരീക്ഷയുടെയും മാർക്കുകളുടെ ഏകോപനം, ഗ്രേഡ് നിശ്ചയിക്കൽ, ഫലം തയ്യാറാക്കൽ തുടങ്ങിയവയ്ക്ക് സാങ്കേതികവിദ്യ ഉപയോഗിക്കണം. * ക്വസ്റ്റ്യൻ ബാങ്ക് രൂപവത്കരിക്കുന്നതിന് മുൻഗണന നൽകണം. പ്രധാനപ്പെട്ട കോഴ്സുകൾക്കും വിഷയങ്ങൾക്കും ക്വസ്റ്റ്യൻ ബാങ്ക് തയ്യാറാക്കാൻ യു.ജി.സി. മുൻകൈയെടുക്കണം. അധ്യാപകർക്കും വിദ്യാർഥികൾക്കും ഇത് ലഭ്യമാക്കണം. *വിദ്യാർഥികളുടെ കഴിവ് അളക്കാനുള്ള മാർഗമുണ്ടാകണം. വിവിധ തരത്തിലുള്ള പ്രാക്ടിക്കലുകൾ വഴിയും തത്സമയ പ്രശ്നപരിഹാര എക്സർസൈസുകൾ വഴിയും വിദ്യാർഥികളുടെ നൈപുണ്യം വിലയിരുത്താനാകും. * പരീക്ഷാഫലം സമയബന്ധിതമായി പ്രഖ്യാപിക്കണം. Content Highlights:Examinations, UGC


from mathrubhumi.latestnews.rssfeed https://ift.tt/2NqWHjz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages