തൃശ്ശൂർ: അത്യാകർഷകമായ ആനുകൂല്യങ്ങൾകാരണം കള്ളുചെത്തുതൊഴിലിന് പ്രിയമേറുന്നു. മറ്റൊരു തൊഴിൽമേഖലയിലുമില്ലാത്ത പ്രോത്സാഹനങ്ങൾ ഫലംകണ്ടപ്പോൾ രണ്ടരവർഷത്തിൽ കൂടിയത് 1000 തൊഴിലാളികൾ. ഓരോ ജില്ലയിലും ഏറ്റവുംകൂടുതൽ കള്ളു ചെത്തുന്ന തൊഴിലാളിക്ക് 50,000 രൂപയാണ് സമ്മാനം. തൊഴിലിനിടെയുള്ള അപകടത്തിന് 60,000 രൂപ ചികിത്സച്ചെലവും അപകടമരണത്തിന് ആറുലക്ഷം ഇൻഷുറൻസുമുണ്ട്. മക്കളുടെ വിവാഹത്തിന് 40,000 രൂപ, തൊഴിൽ കാലയളവ് കണക്കിലെടുത്ത് 5000 വരെ മാസപെൻഷൻ എന്നിവയുമുണ്ട്. പെൻഷനാകുമ്പോൾ നാലുലക്ഷത്തോളമുണ്ടാകും ആനുകൂല്യത്തുക. ഇതെല്ലാം ക്ഷേമനിധിയുടെ ചെലവിലാണ്. ഇതെല്ലാമാണ് ഈമേഖലയിലേക്ക് തൊഴിലാളികളെ ആകർഷിക്കുന്നതും. ചെത്തുമേഖലയിലേക്ക് പുതിയതായി എത്തുന്നവരും തിരികെയെത്തിയവരുമുണ്ട്. കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കണക്കുപ്രകാരം പുതിയതായി എത്തിയ എഴുന്നൂറിലധികം പേർ ചെറുപ്പക്കാരാണ്. ഇൗ മേഖലയിൽ ഇപ്പോൾ 51,000 പേരാണ് തൊഴിലെടുക്കുന്നത്. ഇവരിൽ 1000 പേർ പുതിയവരാണ്. ഇപ്പോൾ ക്ഷേമനിധിയിൽ 35,000 പേരാണുള്ളത്. പാലക്കാട് ജില്ലയിലെ കള്ളുചെത്തുന്ന 15,000 പേർ ക്ഷേമനിധി അംഗങ്ങളായിരുന്നില്ല. ഇവരെയും ക്ഷേമനിധിയിൽ അംഗങ്ങളാക്കുകയാണ്. അംഗങ്ങളല്ലാത്തവരുടെ കള്ള് അളക്കേണ്ടതില്ലെന്ന നിബന്ധന കർശനമാക്കിയാണ് തൊഴിലാളികളെയും അംഗങ്ങളാക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2GHk0p6
via
IFTTT
No comments:
Post a Comment