ലക്‌നൗ: വിശ്വ ഹിന്ദു പരിഷത്ത് മുന്‍ നേതാവ് പ്രവീണ്‍ തൊഗാഡിയ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. തൊഗാഡിയ ഫെബ്രുവരി 9ന് പുതിയ പാര്‍ട്ടി രൂപീകരിക്കും. ഹിന്ദുസ്ഥാന്‍ നിര്‍മ്മല്‍ ദള്‍ എന്നായിരിക്കും പാര്‍ട്ടിയുടെ പേര്. ശനിയാഴ്ച ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് പാര്‍ട്ടി പ്രഖ്യാപന ചടങ്ങ്. പാര്‍ട്ടിയുടെ പേരും ചിഹ്നവും ലക്ഷ്യവും പ്രസ്തുത ചടങ്ങില്‍ പ്രഖ്യാപിക്കും.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 543 സീറ്റുകളിലും പാര്‍ട്ടി മത്സരിക്കുമെന്ന് തൊഗാഡിയയുടെ സഹായിയും വി.എച്ച്.പി ഡല്‍ഹി നേതാവുമായ കരംവീര്‍ ഹിന്ദു മാധ്യമങ്ങളോട് പറഞ്ഞു. അയോധ്യയില്‍ തങ്ങള്‍ക്ക് ശക്തമായ അടിത്തറയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
40 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി കഴിഞ്ഞു. പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് കരംവീര്‍ പറഞ്ഞു. അധികാരത്തില്‍ എത്തിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നാണ് പാര്‍ട്ടിയുടെ വാഗ്ദാനം.
മോഡി സര്‍ക്കാരിന്റെ നോട്ട് നിരോധനം, ജി.എസ്.ടി, ചെറുകിട വ്യവസായങ്ങള്‍ക്കുള്ള അനാവശ്യ നികുതി തുടങ്ങിയവ തൊഴിലില്ലായ്മയ്ക്ക് വഴിവച്ചിരിക്കുകയാണെന്ന് തൊഗാഡിയ വിമര്‍ശിച്ചു. തൊഴിലവസരങ്ങളിലും ആരോഗ്യ രംഗത്തും പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കും. വാള്‍മാര്‍ട്ടിനെ ഇന്ത്യയില്‍ നിരോധിക്കുമെന്നും തൊഗാഡിയ പറഞ്ഞു. പ്രധാനമന്ത്രി മോഡിയുടെ വിമര്‍ശകനായി മാറിയ തൊഗാഡിയ കഴിഞ്ഞ വര്‍ഷമാണ് വി.എച്ച്.പി വിട്ടത്.
from mangalam.com http://bit.ly/2Twydb0
via IFTTT
No comments:
Post a Comment