രഞ്ജി ട്രോഫി: വിദര്‍ഭയെ തകര്‍ത്ത് രണ്ടാം തവണയും കിരീടം ചൂടി വിദര്‍ഭ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 7, 2019

രഞ്ജി ട്രോഫി: വിദര്‍ഭയെ തകര്‍ത്ത് രണ്ടാം തവണയും കിരീടം ചൂടി വിദര്‍ഭ

നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിദര്‍ഭയ്ക്ക് തുടര്‍ച്ചയായ രണ്ടാം കിരീടം. ഫൈനലില്‍ സൗരാഷ്‌രടയെ 78 റണ്‍സിന് തകര്‍ത്താണ് വിദര്‍ഭ കിരീടം ചൂടിയത്. 206 റണ്‍സ് വിജയലക്ഷ്യവുമായി അവസാന ദിനം ക്രീസിലിറങ്ങിയ സൗരാഷ്ട്രയുടെ ഇന്നിങ്‌സ് 127 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ആറു വിക്കറ്റ് വീഴ്ത്തിയ ആദിത്യ സര്‍വതെയും മൂന്ന് വിക്കശറ്റടുത്ത അക്ഷയ് വാഖറെയുമാണ് സൗരാഷ്ട്രയെ തകര്‍ത്തത്. 11 വിക്കറ്റും 49 റണ്‍സും നേടിയ സര്‍വതെയാണ് കളിയിലെ താരം. സ്‌കോര്‍ വിദര്‍ഭ-312, 200. സൗരാഷ്ട്ര-307, 127.

206 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ സൗരാഷ്ട്രയ്ക്ക് 55 റണ്‍സ് ചേര്‍ക്കുമ്പോഴേയ്ക്കും അഞ്ചു വിക്കറ്റ് നഷ്ടമാകുകയായിരുന്നു. 52 റണ്‍സെടുത്ത വിശ്വരാജസിന്‍ഹ ജഡേജയ്ക്ക് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സിലും ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയെ പുറത്താക്കിയതും സര്‍വതെയായിരുന്നു. സൗരാഷ്ട്രയുടെ മൂന്നാം രഞ്ജി ഫൈനല്‍ തോല്‍വിയാണിത്. നേരത്തെ 2013 ലും 2016 ലും സൗരാഷ്ട്ര ഫൈനലില്‍ പരാജയപ്പെട്ടിരുന്നു.



from mangalam.com http://bit.ly/2TzXtgt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages