കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ എല്‍.ഡി.എഫും യു.ഡി.എഫും തന്നെ സമീപിച്ചിരുന്നതായി റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് കുര്യന്‍ ജോസഫ്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കുര്യന്‍ ജോസഫ് വ്യക്തമാക്കി.
കോട്ടയം, ചാലക്കുടി, എറണാകുളം, തൃശൂര്‍ സീറ്റുകളാണ് മുന്നണികള്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ മണ്ഡലങ്ങളില്‍ നിന്നല്ല രാജ്യത്ത് ഒരിടത്തു നിന്നും താന്‍ മത്സരിക്കില്ലെന്ന് കുര്യന്‍ ജോസഫ് വ്യക്തമാക്കി. രാഷ്ട്രീയ പ്രവേശനം തന്റെ പരിഗണനയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജസ്റ്റിസ് കുര്യന്‍ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്രൈസ്തവ സഭയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഇതാണ് ഇരു മുന്നണികളെയും അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം.
ചാലക്കുടി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കാലടി സ്വദേശിയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഭാരത് മാതാ കോളജിലും കാലടി ശ്രീശങ്കര കോളജിലും വിദ്യാര്‍ത്ഥി ആയിരിക്കെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു കുര്യന്‍ ജോസഫ്. വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ കുര്യന്‍ ജോസഫ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
from mangalam.com http://bit.ly/2MQDwzF
via IFTTT
No comments:
Post a Comment